മെയ് 30 വെള്ളിയാഴ്ചയ്ക്കു ശേഷം ഇന്ന് കേരളത്തിൽ സ്വർണ വില വീണ്ടും കുതിക്കുന്നു. മെയ് 31 ശനിയാഴ്ച കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നിരുന്നു, പക്ഷേ രാജ്യാന്തര വില ഇടിവിലും വ്യാപാരം നടത്തി. ഇന്ന് രാജ്യാന്തര വിലയും ഒരുപോലെ കുതിക്കുന്നുണ്ട്. കേരളത്തിൽ പവന് 240 രൂപയാണ് ഇന്ന് ഉയർന്നത്. നിക്ഷേപകർക്ക് ആശ്വാസം നൽകുന്നെങ്കിലും കഴിഞ്ഞ 10 ദിവസത്തിലധികമായി സ്വർണ വില കയറിയും ഇറങ്ങിയും വ്യാപാരം അസ്ഥിരമായി തുടരുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രശ്നങ്ങൾ വീണ്ടും ഉയർന്നതോടെയാണ് ഇപ്പോൾ വില കുതിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ ഉയർന്ന് 8950 രൂപയായി. പവന് 240 രൂപ ഉയർന്ന് 71,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9764 രൂപയും പവന് 78,112 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7323 രൂപയും പവന് 58,584 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും വമ്പൻ കുതിപ്പിലാണ്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,314.82 ഡോളറിലെത്തി. സ്വർണത്തിനൊപ്പം വെള്ളി വിലയും ഉയർന്നു.

ട്രംപിൻ്റെ താരിഫ് സ്വർണത്തെ സ്വാധീനിക്കുന്നു...
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് വീണ്ടും ഉയർന്നതോടെ സ്വർണ വില ഇപ്പോൾ കുതിക്കുന്നു. അമേരിക്കയിലേക്കുള്ള സ്റ്റീലിനും അലൂമിനിയത്തിനും ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇത് ആഗോള താരിഫ് യുദ്ധങ്ങൾക്ക് വഴിയൊരുക്കാനുള്ള സാധ്യതയും ഉയർത്തു. ഈ താരിഫ് പ്രശ്നങ്ങൾ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും.
യുഎസും ചൈനയും തമ്മിലുള്ള താരിഫ് പ്രശ്നങ്ങൾ അവസാനിപ്പിച്ചിരുന്നെങ്കിലും വീണ്ടും ഇരു സാമ്പത്തിക ശക്തികളും തമ്മിലുള്ള വ്യാപാര ബന്ധം വഷളാവുന്നുണ്ട്. ഇതിനു പുറമേ റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യങ്ങളും സ്വർണത്തിന് അനുകൂലമാണ്. യുദ്ധം സാഹചര്യം എത്തിയതോടെ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ വ്യാപകമായി നിക്ഷേപിക്കാൻ തുടങ്ങിയതും സ്വർണ വില കുതിക്കാൻ കാരണമാവുന്നുണ്ട്.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും, താരിഫ് പ്രശ്നങ്ങളും നിലനിൽക്കുന്നതു പോലെ ഡോളർ ഇൻഡക്സിൽ ഇടിഞ്ഞതും സ്വർണ വില കുതിക്കാൻ കാരണമാവന്നു. ഡോളർ ഇടിയുമ്പോൾ സ്വർണത്തിൻ്റെ ശക്തിയും കുതിക്കും. മാത്രമല്ല ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കുട്ടുന്നുണ്ട്. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ പവന് എത്ര വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,488 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,732 രൂപയും കൊടുക്കേണ്ടി വരും. പണിക്കൂലിയിലെ മാറ്റങ്ങൾ സ്വർണാഭരണ വിലയെ സ്വാധീനിക്കുന്നുണ്ട്.. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുമ്പോൾ സ്വർണ വിലയിലും വർദ്ധനവ് പ്രതീക്ഷിക്കാം.
ഇപ്പോൾ സ്വർണം വാങ്ങുന്നോ?
സ്വർണ വില കുതിക്കുന്നത് സ്വർണം വാങ്ങുന്നവർക്ക് ഏറെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ സ്വർണ നിക്ഷേപകർക്ക് ഇതാണ് ബെസ്റ്റ് ടൈം. ആഗോള പ്രതിസന്ധികൾ ഉയരുന്നതോടെ സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത. അതിനാൽ സ്വർണം വാങ്ങുന്നവർക്ക് ഭാവിയിൽ ലാഭം ഉറപ്പാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications