കേരളത്തിലെ സ്വർണവിപണിയിൽ റെക്കോർഡ് വിലക്കയറ്റം തുടരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. ശനിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ നേരിയ ഇടിവ് പ്രകടമായെങ്കിലും, കേരളത്തിലെ വിപണിയിൽ അത് പ്രതിഫലിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നലെ വ്യാപാരം അവസാനിച്ച അതേ ഉയർന്ന നിരക്കിൽ തന്നെയാണ് ഇന്നും സംസ്ഥാനത്ത് സ്വർണവില തുടരുന്നത്.
സ്വർണത്തിന് കേരളത്തിലുള്ള വർദ്ധിച്ച ആവശ്യകത വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നുണ്ടെങ്കിലും, കുതിച്ചുയരുന്ന നിരക്ക് സാധാരണക്കാരായ വാങ്ങലുകാരെ വിപണിയിൽ നിന്ന് പിന്നോട്ട് വലിക്കുകയാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ തിരുത്തലുകൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്മേലുള്ള സമ്മർദ്ദം ശക്തമാകുന്നതോടെ വരും ദിവസങ്ങളിൽ വില താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത മങ്ങുന്നതും ഡോളർ കരുത്താർജ്ജിക്കുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. കൂടാതെ, ഉയർന്ന വിലയിൽ സ്വർണം വിറ്റ് നിക്ഷേപകർ ലാഭമെടുക്കുന്നതും അന്താരാഷ്ട്ര വിപണിയിൽ വില കുറയാൻ കാരണമാകും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 13,180 രൂപയും, ഒരു പവന് 1,05,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,31,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,378 രൂപയും, പവന് 1,15,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 10,784 രൂപയും, പവന് 86,272 രൂപയുമായി. വിലക്കയറ്റത്തിൽ നിന്ന് ഇനിയും മോചനം ഉണ്ടാവില്ലേ? ഇന്നലെ ഗ്രാമിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർദ്ധിച്ചത്.

ആഗോള വിപണി
ഇറാനിലെ പ്രക്ഷോപങ്ങൾ കെട്ടടങ്ങുന്നുണ്ട്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറിയതാണ് ഇതിന് കാരണം. സാധാരണയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ നൽകുന്നുണ്ട്. പക്ഷേ പ്രതിസന്ധികൾ അകലുന്നത് സ്വർണ നിക്ഷേപങ്ങളുടെ ശോഭ ഇല്ലാതാക്കുന്നു.
മറുവശത്ത് അമേരിക്കയിൽ തൊഴിൽ വിപണി സ്ഥിരത നേടുന്നതും പണപ്പെരുപ്പം കൂടുന്നതും മൂലം അടുത്ത പണ നയ യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതും സ്വർണ വില കുറയാൻ കാരണമാവും. ഇതിനൊപ്പം ഡോളറിൻ്റെ മൂല്യം കുതിക്കുന്നതും സ്വർണത്തിന് ഭീഷണിയാവുന്നുണ്ട്.
ബജറ്റ് സ്വർണത്തിന് അനുകൂലമാണോ?
ഫെബ്രുവരി 1ന് ഈ വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്വർണത്തിൻ്റെ നികുതി കുറയ്ക്കണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ട്. സ്വർണത്തിന് നിലവിൽ 3 ശതമാനമാണ് ജിഎസ്ടി. ഈ നിരക്കിൽ മാറ്റമുണ്ടാവുമോ എന്നത് വ്യക്തമല്ല. സ്വർണ വില ഓരോ ദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് എളുപ്പമുള്ള കാര്യമല്ല. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണം വാങ്ങാൻ സാധിക്കുമെങ്കിലും അതിന് ഇഎംഐ സൗകര്യമില്ല. ഈ ബജറ്റിൽ ഇഎംഐ സേവനം അവതരിപ്പിക്കുകയാണെങ്കിൽ അത് സാധാരണക്കാർക്ക് ഉപകാരപ്രദമായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications