ഇന്ന് ജ്വല്ലറിയിലേക്ക് പോകുന്നുണ്ടോ? കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ആഭരണപ്രേമികൾക്ക് ആവേശമാവുന്നു. 75,000 രൂപയിലേക്ക് കുതിച്ച സ്വർണ വിലയാണ് ഇപ്പോൾ ഇടിവിൽ തുടരുന്നത്. ഇന്ന് കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുമ്പോൾ രാജ്യാന്തര വില മെച്ചപ്പെട്ട് കുതിക്കുന്നുണ്ട്. ഈ കുതിപ്പ് കേരളത്തിലും ഉടൻ തന്നെ പ്രതിഫലിച്ചേക്കാം. ചിങ്ങത്തിൽ താലികെട്ടുന്നവർക്ക് ഇന്ന് തന്നെ സ്വർണം വാങ്ങാം. നാളെ വില വീണ്ടും കുതിച്ചേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9160 രൂപയും, ഒരു പവന് 73,280 രൂപയുമാണ് വില. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9993 രൂപയും 8 ഗ്രാമിന് 79,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7495 രൂപയും 8 ഗ്രാമിന് 59,960 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് മെച്ചപ്പെട്ട് കുതിക്കുന്നുണ്ട്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,339.57 ഡോളറിലേക്ക് ഉയർന്നു. ഡോളർ അൽപം തളർന്നപ്പോഴേക്കും സ്വർണ വില വീണ്ടും മുന്നേറാൻ ആരംഭിച്ചു. വെള്ളി വിലയും മുന്നേറ്റം തുടരുന്നു.

രാജ്യാന്തര വില കുതിക്കുന്നു
തുടർച്ചയായ ഇടിവിനു ശേഷം രാജ്യാന്തര വില വീണ്ടും മുന്നേറുന്നു. ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര ചർച്ചകൾ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ സ്വർണ വില ഉയരാനുള്ള പ്രധാന ഘടകങ്ങളാണ്. ഇന്ന് ഡോളർ ദുർബലമായതും, ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രശ്നങ്ങൾ വീണ്ടും തലപൊക്കിയതും സ്വർണത്തിന് കൂടുതൽ ശക്തിയാർജ്ജിക്കുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണം?
സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അതിനാൽ തന്നെ ജൂലൈ 26 ശനിയാഴ്ച വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും വ്യാപാരം അരംഭിച്ചിരിക്കുന്നത്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളോടെ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,300 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,950 രൂപയും കരുതേണ്ടി വരും.
നിലവിലെ സാഹചര്യം പരിശോധിച്ചാൽ നാളെ വീണ്ടും സ്വർണ വില ഉയർന്നേക്കാം. വീണ്ടും ആഭരണത്തിൻ്റെ വില 80,000 രൂപ കടക്കാനും സാധ്യത കൂടുതലാണ്.
ഇന്നത്തെ വിലയിൽ സ്വർണം വാങ്ങുന്നോ?
ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ സ്വർണം വാങ്ങാൻ തിരക്കേറുമോ? നിലവിൽ രാജ്യാന്തര വില കുതിക്കുന്നതിനാൽ കേരളത്തിലും വില ഉയരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ആഭരണം വാങ്ങാൻ സാധിക്കാത്തവർ സ്വർണ നിക്ഷേപങ്ങൾ പരിഗണിക്കുന്നതാണ് കൂടുതൽ നല്ലത്. സ്ഥിരമായി നിക്ഷേപിച്ചാൽ ഭാവിയിൽ സ്വർണം വാങ്ങാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
