ഇന്ത്യൻ സംസ്ക്കാരത്തിന്‍റെ ഭാഗമാണ് സ്വർണം. ഹിന്ദു വിശ്വാസ പ്രകാരം സ്വർണം ഐശ്വര്യത്തിന്‍റെ പ്രതീകമാണ്.ശുഭ പ്രതീക്ഷയുടെ ലോഹമായാണ് വിശ്വാസികൾ സ്വർണത്തെ കാണുന്നത്. വിവാഹത്തിനും മറ്റ് സന്തോഷവേളകളിലും സ്വർണ്ണമണിയുക എന്നത് ഇന്ത്യക്കാരുടെ ഒരു ശീലമാണ്. ഉപയോഗം കൂടുന്നതിനനുസരിച്ച് സ്വർണ്ണവിലയിലും വലിയ വർദ്ധനവാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രേഖപ്പെടുത്തിയത്. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
എന്നാൽ ഇന്ന് ആഭരണ പ്രേമികൾക്ക് ആശ്വാസം പകരുന്ന കാര്യമാണ് സ്വർണ്ണവിപണിയിൽ നിന്നും വരുന്നത്. കാരണം കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉർന്ന വിലയാണ് ഇന്നലെ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വില ഉയരുന്നത് കൊണ്ടു തന്നെ ഇന്നും വില വർദ്ധിക്കുമെന്നാണ് വിലയിരുത്തിയത്. എന്നാൽ ഇന്ന് സ്വർണ്ണത്തിന്‍റെ വിലയിൽ വർദ്ധനവുണ്ടായിട്ടില്ല. ഇന്നലെയുള്ള വില തന്നെ തുടരുകയാണ്. അതായത് പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയും.

ഒക്ടോബർ ഒന്നാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 42,680 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില താഴോട്ട് പോയി. അഞ്ചാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 41,920 രൂപയിലെത്തി. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് 5,240 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു. 11ആം തീയ്യതിയാകുമ്പോഴേക്കും ഒരു ഗ്രാമിന്‍റെ വില 5,365 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 42,920 രൂപ. എന്നാൽ ഒരു രാത്രി കഴിഞ്ഞപ്പോൾ സ്വർണ്ണ വില പവന് 43,200 രൂപയിലെത്തി. ഒറ്റ ദിവസം കൊണ്ട് കൂടിയത് 280 രൂപ.
പിന്നീടുള്ള ദിവസങ്ങളിലും സ്വർണ്ണ വില മാറിമറിഞ്ഞു. 20ആം തീയ്യതി സ്വർണ്ണം പവന് 45,120 രൂപയിലെത്തി. ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്. ഇന്നലെയാണ് സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയും. അതേ വില തന്നെ ഇന്നും തുടരുകയാണ്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications