കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ ബുധനാഴ്ച്ച സ്വര്‍ണം പവന് 33,440 രൂപയായി; ഗ്രാമിന് വില 4,180 രൂപ. ഇന്നലെ 33,320 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
കഴിഞ്ഞ 10 ദിവസം കൊണ്ട് പവന് 1,000 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത്. ഫെബ്രുവരിയിലും സ്വര്‍ണം പവന് 2,640 രൂപ കുറയുകയുണ്ടായി. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 536 രൂപ.
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാരയിടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണത്തിന് 44,732 രൂപയാണ് ഇന്ന് വില രേഖപ്പെടുത്തുന്നത്; ഇടിവ് 0.3 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 0.7 ശതമാനം ഇടിവോടെ 67,011 രൂപയിലേക്കും ചുരുങ്ങി. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടിയ പശ്ചാത്തലത്തില്‍ സ്വര്‍ണം 1.4 ശതമാനവും വെള്ളി 2.6 ശതമാനവും ഇന്നലെ മുന്നേറിയിരുന്നു.
യുഎസ് ബോണ്ട് വരുമാനം, വാക്സിനേഷന്, ഓഹരി വിപണികളുടെ കുതിപ്പ്, ബിറ്റ് കോയിൻ മുന്നേറ്റം എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണം ഏറെ താഴോട്ടു വീണത്. കഴിഞ്ഞവര്‍ഷം സ്വര്‍ണവില 25 ശതമാനത്തോളം മുന്നേറുന്നത് നിക്ഷേപകര്‍ കാണുകയുണ്ടായി. 2020 ഓഗസ്റ്റില്‍ 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് കുറിക്കാനും സ്വര്‍ണത്തിന് സാധിച്ചിരുന്നു.
രാജ്യാന്തര വിപണിയില്‍ ഇന്നലത്തെ വന്‍ കുതിപ്പിന് ശേഷം സ്വര്‍ണം ഒരുപടി താഴെയിറങ്ങിയത് കാണാം. 0.2 ശതമാനം ഇടിവ് ബുധനാഴ്ച്ച സ്വര്‍ണവിലയില്‍ സംഭവിച്ചു. ഔണ്‍സിന് 1,712.82 ഡോളറാണ് ഇന്ന് സ്വര്‍ണത്തിന് നിരക്ക്. യുഎസ് ബോണ്ട് വരുമാനം വര്‍ധിച്ചതും ഡോളര്‍ സൂചിക ക്ഷീണം വിട്ടുമാറി തിരിച്ചുവന്നതും സ്വര്‍ണത്തിന്റെ മാറ്റു കുറച്ചു. ഇന്നലെ രണ്ടു ശതമാനത്തോളം കുതിപ്പ് സ്വര്‍ണം കാഴ്ച്ചവെച്ചിരുന്നു. കഴിഞ്ഞ 9 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്നും കരകയറാന്‍ ഇന്നലത്തെ കുതിപ്പ് സ്വര്‍ണത്തെ സഹായിച്ചു.
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.4 ശതമാനം ഇടിവോടെ 25.78 ഡോളറിലെത്തി. പലേഡിയത്തിനും 0.2 ശതമാനം ഇടിവ് സംഭവിച്ചു. നിലവില്‍ 2,300 ഡോളറാണ് പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക്. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്കിലും 1 ശതമാനം വീഴ്ച്ച കാരണം. വില 1,156.94 ഡോളര്‍.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications