കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണം പവന് 33,600 രൂപയായി; ഗ്രാമിന് വില 4,200 രൂപ. ഞായറാഴ്ച്ച 33,360 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
കഴിഞ്ഞ എട്ട് ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത്. ഫെബ്രുവരിയിലും സ്വര്‍ണം പവന് 2,640 രൂപ കുറയുകയുണ്ടായി. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.50 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 532 രൂപ.
ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില താഴുകയും വെള്ളി വില ഉയരുകയുമാണുണ്ടായത്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാരയിടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 44,653 രൂപ വില രേഖപ്പെടുത്തുന്നു; 0.07 ശതമാനം ഇടിവ്. ഇതേസമയം, വെള്ളിയുടെ കിലോ നിരക്ക് 1.3 ശതമാനം വര്‍ധനവോടെ 66,465 രൂപയിലെത്തി. കോവിഡ് ക്ഷീണം വിട്ടുമാറി ആഗോള സമ്പദ്ഘടന ഉണരുന്നതും പ്രതീക്ഷിച്ചതിലുമേറെ വരുമാനം ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്നതും സ്വര്‍ണവിലയ്ക്ക് ആഘാതമാവുന്നുണ്ട്.
ഈ വര്‍ഷം മാത്രം 10 ഗ്രാം സ്വര്‍ണത്തിന് ഇന്ത്യയില്‍ 5,000 രൂപയിലേറെയാണ് വിലയിടിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റില്‍ 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് സ്വര്‍ണം കുറിച്ചിരുന്നു. എന്നാല്‍ ആറ് മാസം കൊണ്ട് 11,500 രൂപയോളം പൊന്നിന് തിളക്കം മങ്ങി.
രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണം നേരിയ മുന്നേറ്റം നടത്തിയത് കാണാം. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ 9 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണവില കൂപ്പുകുത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച 0.5 ശതമാനം വര്‍ധനവോടെ 1,708.51 ഡോളറിലേക്ക് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്കെത്തി.
1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് അമേരിക്കന്‍ സെനറ്റ് അനുമതി നല്കിയ സാഹചര്യം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വരാനിരിക്കുന്ന പണപ്പെരുപ്പത്തെ ചെറുത്തുനില്ക്കാന് സ്വര്‍ണത്തിന് സാധിക്കുമെന്ന് വിശ്വാസം വിപണിയിലുണ്ട്. ഇതേസമയം, അമേരിക്കന്‍ ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതും ബോണ്ട് വരുമാനം കുതിച്ചുയരുന്നതും സ്വര്‍ണത്തെ പിറകോട്ട് വലിക്കുകയാണ്.
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ രാജ്യാന്തര വിപണിയില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 25.76 ഡോളറായി ഉയര്‍ന്നു. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 1.1 ശതമാനം വര്‍ധനവോടെ 1,142.60 ഡോളറില്‍ വന്നു നില്‍ക്കുകയാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications