കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണം പവന് 33,720 രൂപയായി; ഗ്രാമിന് വില 4,215 രൂപ. ഇന്നലെ 33,440 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
കഴിഞ്ഞ 11 ദിവസം കൊണ്ട് പവന് 720 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത്. ഇതേസമയം, കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 400 രൂപ കൂടി. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.40 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 539.20 രൂപ.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപ വില കുറിച്ചതിന് ശേഷമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വീഴ്ച്ച. ഏഴു മാസം കൊണ്ട് സ്വര്‍ണത്തിന് 20 ശതമാനത്തിലേറെ മൂല്യമിടിഞ്ഞു. ഈ വര്‍ഷത്തെ ചിത്രമാണ് കൂടുതല്‍ പരിതാപകരം. 2021 വര്‍ഷം ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ പൊന്നിന് 5,000 രൂപയോളം വിലയിടിഞ്ഞത് കാണാം.
സാങ്കേതികമായി പറഞ്ഞാല്‍ പൊന്നിനെ 'കരടി പിടികൂടി'. ഇതേസമയം, വിവാഹക്കാലവും അക്ഷയ തൃതീയയും അടുത്തിരിക്കെ സ്വര്‍ണത്തിന് വില കുറഞ്ഞ് നില്‍ക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. മെയ് 14 -നാണ് ഈ വര്‍ഷം അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യമെന്ന വിശ്വാസം ഇന്ത്യയിലുണ്ട്.
സ്വര്‍ണവില എന്തുകൊണ്ട് താഴുന്നു?
സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ എന്നും പരിഗണിക്കുന്നത്. കോവിഡ് കാലത്ത് വിപണി തുടരെ ചാഞ്ചാടിയതും ശരാശരിയിലും താഴെയായി ബാങ്കുകള്‍ പലിശ നിരക്ക് മുന്നോട്ടുവെച്ചതും സ്വര്‍ണത്തിന് ഗുണമായി. എന്നാല്‍ ഇപ്പോള്‍ കോവിഡ് ആശങ്ക പതിയെ വിട്ടുമാറുകയാണ്. സമ്പദ്ഘടനകള്‍ തിരിച്ചുവരവിന്റെ പാതയിലെത്തി.
ഈ സാഹചര്യത്തില്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ ശ്രദ്ധ പിന്‍വലിക്കുകയാണ്. പകരം ഉയര്‍ന്ന നേട്ടം നല്കുന്ന യുഎസ് ബോണ്ടുകളിലാണ് മിക്കവരുടെയും നോട്ടം. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്.
സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമിത്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. ഭൗതിക രൂപത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്.
വില കുറയുന്നതു കണ്ട് രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കാര്യമായി വര്‍ധിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം പൊന്നിന്റെ ഡിമാന്‍ഡ് കൂട്ടും. 12.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായാണ് കേന്ദ്രം സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുക.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications