A Oneindia Venture

ആശ്വാസ വാർത്ത! കേരളത്തിൽ ഇന്ന് സ്വർണവില ഇടിഞ്ഞു, ഒരു പവന് കുറഞ്ഞത് 240 രൂപ: പൊന്ന് വാങ്ങിക്കൂട്ടാം

പൊന്നിന് ഇന്നും ചാഞ്ചാട്ടം. രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണത്തിന് വീണ്ടും ഇടിവ്. നേരിയ വിലക്കുറവാണെങ്കിലും സ്വർണത്തിൻ്റെ ഈ നിലയുറക്കാത്ത പോക്ക് ആശങ്കയുണ്ടാക്കുന്നു. ഇന്ന് പവന് 240 രൂപ ഇടിഞ്ഞു. ഇന്നലെ കുതിച്ചുയർന്ന സ്വർണ വിലയിൽ ഉച്ചയോടെ ഇടിവുണ്ടായിരുന്നു. അതിൻ്റെ ബാക്കിയാണ് ഇന്നും കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പവന് 320 രൂപ കുറഞ്ഞ് 92,280 രൂപയിലാണ് ക്ലോസ് ചെയ്തത്. ​ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.

ആഭരണപ്രേമികൾ വിലക്കുറവിൽ ആഹ്ലാദിക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ പൊന്നിൻ്റെ ചാഞ്ചാട്ടം പ്രതീക്ഷകൾക്കും അപ്പുറമാണ്. ആ​ഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധികളും മറ്റും അരങ്ങേറുന്നതിനാൽ സ്വർണ വില ഉയരാനുള്ള സാധ്യതയും പ്രകടമാണ്.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,15,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 33 രൂപ കുറഞ്ഞ് 12,551 രൂപയും, പവന് 264 രൂപ കുറഞ്ഞ് 1,00,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,413 രൂപയും, പവന് 200 രൂപ കുറഞ്ഞ് 75,304 രൂപയുമായി.

ആശ്വാസ വാർത്ത! കേരളത്തിൽ ഇന്ന് സ്വർണവില ഇടിഞ്ഞു, ഒരു പവന് കുറഞ്ഞത് 240 രൂപ

ആഭ്യന്തര വിലയിൽ ഇടിവുണ്ടായത് രാജ്യാന്തര വിപണിയിലെ തകർച്ചയോടെയാണ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,107.12 ഡോളറിലെത്തി. ഇത് തുടർച്ചയായ രണ്ട് ദിവസത്തിനു ശേഷമുള്ള ഇടിവാണ്. നാളെയും വില കുറ‍ഞ്ഞാൽ വീണ്ടും 4,000 ഡോളറിനു താഴേക്ക് വീഴും.

പലിശ നിരക്ക് കുറയുമോ?

യുഎസിലെ ഷട്ട്ഡൗൺ പ്രതിസന്ധി ആ​ഗോള വിപണിയിൽ അലയടിക്കുന്നു. ഇതിൻ്റെ ഭാ​ഗമായി വളർ‌ച്ചാസൂചിക സംബന്ധിച്ച കണക്കുകൾ പുറത്തുവിടാതെ പിടിച്ചുവച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി, യുഎസ് സാമ്പത്തിക രം​ഗത്തെ പ്രതിസന്ധികൾ എന്നീ കാരണങ്ങളെല്ലാം വരാനിരിക്കുന്ന യുഎസ് പണനയത്തിൽ പ്രതിഫലിക്കും. ഇത് ഫെഡറൽ റിസർവ് മൂന്നാം തവണയും പലിശനിരക്ക് കുറക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത്തരത്തിൽ പലിശ കുറഞ്ഞാൽ സ്വർണം നേട്ടത്തിലേക്ക് കുതിക്കും.

സ്വർണാഭരണ വില അറിയാം

ഇന്ന് കേരളത്തിൽ സ്വർണ വില ഇടിഞ്ഞിരിക്കുന്നു. ഇത് ആഭരണ വിലയിലും പ്രതിഫലിക്കും. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,590 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,490 രൂപയുമായിരിക്കും. വിലക്കയറ്റവും, ഇടിവുമെല്ലാം മാറി മാറി വരുന്നതിനാൽ ആഭരണ വിലകളിലും കടുത്ത ചാഞ്ചാട്ടമാണ്. ഇന്ന് അൽപം ആശ്വാസമുള്ളതിനാൽ വേ​ഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X