കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നും പവന് 80 രൂപ ഇന്ന് കുറഞ്ഞു. ഇന്നത്തെ വിലക്കുറവ് സാധാരണക്കാരെ ആശ്വസിപ്പിക്കുമോ?. രണ്ട് ദിവസം കൊണ്ട് പവന് 160 രൂപ കുറഞ്ഞെങ്കിലും അപ്രതീക്ഷിത ഇടിവൊന്നും സംഭവിച്ചിട്ടില്ല. അതിനാൽ നാളെ ഇതിൻ്റെ ഇരട്ടിയിലധികം കുതിക്കാൻ സാധ്യതയുണ്ട്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ നയിക്കുന്നത്. ഇന്നത്തെ വിലക്കുറവും വരാനിരിക്കുന്ന അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്കിലെ മാറ്റവും സ്വർണ വിലയിലെ പുത്തൻ ചരിത്രത്തിനുള്ള വഴിയൊരുക്കും. കേരളത്തിലെ വിവാഹ സീസൺ നാളെ സെപ്റ്റംബർ 16ന് അവസാനിക്കും. ഇതോടെ വിവാഹ പർച്ചേസുകൾക്കായി ജ്വല്ലറികളിൽ എത്തുന്നവരുടെ എണ്ണം കുറയും. പക്ഷേ ഇതൊന്നും സ്വർണ വിലയെ ബാധിക്കാൻ സാധ്യതയില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,180 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 81,440 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,106 രൂപയും പവന് 88,848 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8329 രൂപയും പവന് 66,632 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,645.92 ഡോളറിലെത്തി. വെള്ളി വിലയിലും ഇന്ന് വമ്പൻ കുതിപ്പുണ്ട്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാനൊരുങ്ങുന്നു. ഈ പ്രഖ്യാപനം നടന്നതു മുതൽ സ്വർണ വിലയിൽ അപ്രതീക്ഷിത കുതിപ്പാണ് സംഭവിച്ചത്. സെപ്റ്റംബർ 17നാണ് ഈ പലിശ നിരക്കുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം നടക്കുന്നത്. അതിനാൽ തന്നെ സ്വർണ വിലയിൽ വമ്പൻ കുതിപ്പ് സംഭവിക്കാം.
ഇന്ന് സ്വർണ വില ഇടിയാൻ കാരണമായത് സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പ് കാരണമാണ്. തുടർച്ചയായ വിലക്കുതിപ്പ് കാരണമാണ് നിക്ഷേപകർ ലാഭം എടുക്കാൻ തുടങ്ങിയത്. എന്നാൽ സ്വർണ വില ഇതിലും ശക്തമായി ഉയരാൻ സാധ്യതയുണ്ട്. ഡോളറിൻ്റെ വീഴ്ചയും, യുഎസിൻ്റെ പലിശ നിരക്കും, ഭൗമരാഷ്ട്ര സംഘർഷങ്ങളും സ്വർണ വിലക്ക് കരുത്തേകും.
സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്നും കേരളത്തിലെ സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,130 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,058 രൂപയും കരുതേണ്ടി വരും. ഇന്നും സ്വർണാഭരണ വിലയിൽ കുറവുണ്ടായിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
