ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്തയുമായി സ്വർണ വില ഇന്നും ഇടിയുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് കേരളത്തിൽ സ്വർണ വില കുറയുന്നത്. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നാണ് ഇന്നും തുടർച്ചയായി സ്വർണ വില കുറഞ്ഞത്. സ്വർണം വാങ്ങാൻ ഓരോ ദിവസവും വിലക്കുറയുന്നതിനായി കാത്തിരിക്കുകയാണ് സാധാരണക്കാർ. പവന് 640 രൂപയാണ് ഇന്ന് ഇടിഞ്ഞത്.
മൂന്നു ദിവസം കൊണ്ട് പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞിരുന്നു. കർക്കിടകം അവസാനിച്ച് ചിങ്ങ മാസം എത്താറായി. ഓണാഘോഷത്തോടൊപ്പം വിവാഹ സീസണും ചിങ്ങത്തിലെത്തും. ഈ സമയത്താണ് സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്. അതിനാൽ ഇന്നത്തെ വില വിവാഹത്തിനായി സ്വർണം വാങ്ങുന്നവർക്ക് അൽപം ആശ്വാസം നൽകുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ കുറഞ്ഞ് 9295 രൂപയായി. ഒരു പവന് 640 രൂപ കുറഞ്ഞ് 74,360 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,140 രൂപയും പവന് 81,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7605 രൂപയും പവന് 60,840 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില മെച്ചപ്പെട്ടിരുന്നെങ്കിലും നേരിയ ഇടിവിലാണ് ഇപ്പോഴുള്ളത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,354.05 ഡോളറിലെത്തി. വെള്ളി വില ഇന്ന് കുത്തനെ ഉയരുന്നു.

സ്വർണ വിലയിൽ ഇനി എന്ത് അത്ഭുതം സംഭവിക്കും?
സ്വർണ വില ഇനിയും കുറയുമോ അതോ ഉയരുമോ എന്നറിയാൻ ഇന്നത്തെ യുഎസിൻ്റെ പണപ്പെരുപ്പ റിപ്പോർട്ട് പുറത്ത് വരേണ്ടിയിരിക്കുന്നു. ഇതൊരു നിർണ്ണായക റിപ്പോർട്ടായിരിക്കും. ഇത്തവണ പ്രതീക്ഷിച്ചതു പോലെ പണപ്പെരുപ്പം കുറവാണെങ്കിൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കും. ഇങ്ങനെ സംഭവിച്ചാൽ അത് സ്വർണ വിലക്ക് ശക്തിയാവുകയും നാളെ വില കുതിക്കുകയും ചെയ്യും.
ഇന്ന് രാജ്യാന്തര വിലയിലും വമ്പൻ ഇടിവുണ്ടായി. ഇതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. യുഎസിൻ്റെ മാത്രമല്ല ഇന്ത്യയുടെയും പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്ത് വരും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഈടാക്കുമ്പൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,470 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,100 രൂപയും കരുതേണ്ടി വരും. ഇവിടെ മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്. നിലവിൽ സ്വർണ വില ഇടിഞ്ഞതോടെ സാധാരണക്കാർ കൂടുതൽ ആവേശത്തിലാണ്. ഇനിയും വില ഇടിയുമോ?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
