ഒടുവിൽ ഇന്ന് സ്വർണ വില 70,000 രൂപയിൽ നിന്നും താഴ്ന്നിറങ്ങി. ഇന്നലെ വിഷു ദിനത്തിലും സ്വർണ വില കുറഞ്ഞിരുന്നു. ഇന്നും തുടർച്ചയായ ഇറക്കം ആഭരണപ്രേമികൾക്ക് വലിയ ആശ്വാസം നൽകി. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 400 രൂപയും ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. എന്നാൽ ഇന്നത്തെ വിലക്കുറവ് സാധാരണക്കാർക്ക് ആശ്വാസകരമെന്ന് പറയാൻ സാധിക്കില്ല.
നിലവിലെ ട്രെൻഡ് അനുസരിച്ച് വില കുറയുന്നതിലും ശക്തിയോടെയാണ് വില കുതിക്കുന്നത്. അതിനാൽ ഈ വിലക്കുറവ് ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും എന്നർത്ഥം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 8720 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9518 രൂപയും പവന് 76,144 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7135 രൂപയും പവന് 57,080 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,232.04 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. നേരിയ ഇറക്കം സംഭവിച്ചെങ്കിലും ഇപ്പോൾ ശക്തിയാർജ്ജിക്കുന്നു. രാജ്യാന്തര വിപണിയിലെ ഈ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

സ്വർണ വിലയിൽ ചാഞ്ചാട്ടം...
ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയായിരുന്നു ഇതുവരെ സ്വർണ വിലക്ക് കരുത്തേകിയത്. എന്നാൽ നിലവിൽ താരിഫ് ചുമത്തുന്നതിൽ ചില ഇളവുകൾ യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല താരിഫ് ഭീതി ഉയർന്നതിനാൽ യുഎസിൻ്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുന്നുണ്ട്. അതിനാൽ ഫെഡ് റിസർവ് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. ഇത് സ്വർണ വില ഇനിയും കുതിക്കാൻ കാരണമാവും.
താരിഫ് യുദ്ധം നടക്കുന്നതിനാൽ ചൈനയിൽ സ്വർണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം കുതിക്കുന്നുണ്ട്. ഇത് സ്വർണ വില ഉയരാനുള്ള വഴിയൊരുക്കും. 2025 സ്വർണ വർഷമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഈ വർഷം ശക്തമായ കുതിപ്പാണ് പ്രകടമായത്.
ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? എത്ര രൂപ കൊടുക്കണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,498 രൂപ കരുതേണ്ടി വരും. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,483 രൂപ കൊടുക്കേണ്ടി വരും. ഇവിടെ 5% എന്ന മിനിമം പണിക്കൂലിയാണ് കണക്കാക്കിയത്. സ്വർണ വിലയേക്കാൾ ആഭരണ വില ഉയരും. ഇത് വിവാഹപാർട്ടികൾക്ക് വലിയ തിരിച്ചടിയാണ്.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്നും സ്വർണ വില കുറഞ്ഞു. വിവാഹങ്ങൾക്ക് തയ്യാറെടുക്കുന്നവരുണ്ടോ? എങ്കിൽ ഇന്നത്തെ വിലക്കുറവിൽ സ്വർണാഭരണം ബുക്ക് ചെയ്യാം. തുടർച്ചയായ രണ്ട് ദിവസത്തെ വിലക്കുറവ് ആഭരണപ്രേമികൾക്കും ആശ്വാസകരമാവുന്നു. ഈ ട്രെൻഡ് തുടർന്നാൽ ആഭരണം വാങ്ങുന്നവർക്ക് സന്തോഷ വാർത്തയാവും. എന്നാൽ നിക്ഷേപകർക്ക് വില കുറയുന്നത് ദുഖ വാർത്തയാണ്.
സ്വർണ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലൂടെ വലിയ ലാഭം പ്രതീക്ഷിക്കുന്നുണ്ടോ? ഇതാണ് സ്വർണത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും ഉചിതമായ സമയം. താരിഫ് ശക്തിയാർജ്ജിച്ചപ്പോൾ സ്വർണ വിലയും കുതിക്കുകയാണ്. സ്വർണത്തിന് ഓരോ വർഷവും മൂല്യം വർദ്ധിക്കും, അതിനാൽ ഇത്തരം നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാം...
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications