സന്തോഷിപ്പിൻ, ആഹ്ലാദിപ്പിൻ. നിങ്ങളറിഞ്ഞോ, ഇന്നും കേരളത്തിൽ സ്വർണ വില ഇടിയുന്നു. തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഇടിഞ്ഞതോടെ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം. 75,000 കടന്ന് മുന്നേറിയ സ്വർണ വില ഇപ്പോൾ താഴേക്ക് വീണിരിക്കുന്നു. എന്നാൽ ഇതൊരു അപ്രതീക്ഷിത നേട്ടം എന്നവകാശപ്പെടാൻ സാധിക്കില്ല. കാരണം പവൻ വില ഇപ്പോൾ 73,000ൽ തന്നെ തുടരുന്നു. ഇന്ന് പവന് 400 രൂപയാണ് ഇടിഞ്ഞത്. സ്വർണ വില ഇടിഞ്ഞതോടെ വാങ്ങാനും ആവേശം വർദ്ധിക്കും.
തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് പവന് 1,760 രൂപയും ഗ്രാമിന് 220 രൂപയുമാണ് ഇടിഞ്ഞത്. കേരളത്തിൽ കർക്കിട മാസത്തിൽ ആഘോഷങ്ങൾ പൊതുവേ ഇല്ലാത്തതിനാൽ സ്വർണം വാങ്ങുന്നവരും കുറവായിരിക്കും. എങ്കിലും വിലക്കുറവുള്ളതിനാൽ സ്വർണം വാങ്ങിക്കൂട്ടാനും സാധ്യതയുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 9160 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9993 രൂപയും 8 ഗ്രാമിന് 79,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7495 രൂപയും 8 ഗ്രാമിന് 59,960 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും കുത്തനെ ഇടിയുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,336.66 ഡോളറിലെത്തി. രാജ്യാന്തര വിലക്ക് സമാന്തരമായിട്ടാണ് പലപ്പോഴും കേരളത്തിലും സ്വർണ വിലയിൽ മാറ്റം വരുന്നത്.

പൊന്നിന് തുടർച്ചയായ ഇടിവ്
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രശ്നങ്ങളായിരുന്നു സ്വർത്തിന് കൂടുതൽ കരുത്തായത്. എന്നാൽ ഇപ്പോൾ വില കുത്തനെ ഇടിയുന്നതിനു കാരണം ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ട്രംപിൻ്റെ തീരുമാനങ്ങളിൽ മാറ്റം വന്നതാണ്. എങ്കിലും ഇന്ത്യ- യുഎസ് വ്യാപാര ചർച്ചയിൽ കാര്യമായ പുരോഗതി ഇനിയും ഉണ്ടായിട്ടില്ല. മാത്രമല്ല ട്രംപും യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള തർക്കങ്ങൾക്കും ശമനമുണ്ടായിരിക്കുന്നു.
എന്നാൽ പ്രധാനമായും സ്വർണ വില ഇടിയാനുള്ള കാരണം ഡോളറിൻ്റെ കുതിപ്പ് തന്നെയാണ്. ഡോളർ കുതിക്കുന്നത് സ്വർണത്തെ ദുർബലമാക്കുന്നു. ട്രംപിൻ്റെ വ്യാപാര നയങ്ങൾക്ക് അയവുണ്ടായാൽ സ്വർണ വില ഇനിയും ഇടിയാൻ സാധ്യതയുണ്ട്.
സ്വർണാഭരണം എത്ര രൂപക്ക് വാങ്ങാം?
ഇന്നും പൊന്നിന് കനത്ത ഇടിവാണ്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഇന്നത്തെ സ്വർണ വിലക്കൊപ്പം ഈടാക്കുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,300 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,950 രൂപയും കരുതേണ്ടി വരും. ഇവിടെ മിനിമം പണിക്കൂലിയാണ് കണക്കാക്കിയത്. നിലവിൽ സ്വർണ വില ഇടിഞ്ഞിട്ടുണ്ടെങ്കിലും ഒരു പവൻ ആഭരണത്തിൻ്റെ വില 80,000 രൂപക്ക് തൊട്ടരികിൽ തന്നെയാണ്. ഇത് സാധാരണക്കാർക്ക് നിരാശയുണ്ടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications