കേരളത്തിൽ വീണ്ടും സ്വർണത്തിന് വൻ തകർച്ച. പവന് 520 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇന്നലെ വില ഉയർന്നതിനു ശേഷമാണ് ഇന്ന് വിപരീതമായി വില ഇടിഞ്ഞിരിക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ നാളെ വീണ്ടും വില കുതിക്കുമോ? ഇന്ന് സ്വർണ വില കുറഞ്ഞതോടെ പവൻ വീണ്ടും 90,000 രൂപക്ക് താഴേക്ക് വീണു. ഇത് സ്വർണാഭരണം വാങ്ങുന്നവർക്ക് അൽപം ആശ്വാസമേകുന്ന വാർത്തയാണ്.
കേരളത്തിൽ ഓരോ ദിവസവും സ്വർണ വില കുറയുന്നതും കാത്തിരിക്കുന്ന നിരവധി സാധാരണക്കാരുണ്ട്. ഇന്നത്തെ ഇടിവിനെ കൂട്ടുപിടിച്ച് വരും ദിനങ്ങളിലും സ്വർണ വില ഇടിഞ്ഞാൽ വാങ്ങാനുള്ള ആവേശം വർദ്ധിക്കും. ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും സ്വർണ വിലയിൽ മാറ്റം സൃഷ്ടിക്കുന്നത്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടനെ അടിസ്ഥാന പലിശ നിരക്ക് കുറക്കില്ലെന്ന പ്രഖ്യാപനം നടത്തിയതാണ് നിലവിലെ ഈ ഇടിവിന് കാരണമായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയായി. ഒരു പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,12,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ കുറഞ്ഞ് 12,246 രൂപയായി. പവന് 568 രൂപ കുറഞ്ഞ് 97,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 54 രൂപ കുറഞ്ഞ് 9184 രൂപയും, പവന് 432 രൂപ കുറഞ്ഞ് 73,472 രൂപയുമായി.

രാജ്യാന്തര സ്വർണ വില ഇന്ന് വീണ്ടും താഴേക്ക് വീഴുന്നു. ഈ തകർച്ചയാണ് കേരളത്തിലെ വിലയിലും പ്രകടമാവുന്നത്. ഇതോടെ ഇന്ന് രാജ്യാന്തര സ്വർണ വില 3,992.34 ഡോളറിലെത്തി. 4,000 ഡോളറിൽ നിന്നും വീണ്ടും താഴേക്ക് വീണത് നിക്ഷേപകർക്കിടയിലും ആശങ്ക ഉയർത്തുന്നു.
ഡോളറിൻ്റെ കുതിപ്പ് സ്വർണത്തെ തളർത്തി
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഉടൻ കുറക്കില്ലെന്ന പ്രഖ്യാപനം ഡോളറിന് കരുത്തായി. ഇതോടെ ഏറെ നാളിനു ശേഷം യുഎസ് ഡോളർ ഇൻക്സ് 100ന് മുകളിലെത്തി. ഇത് സ്വർണ നിക്ഷേപങ്ങളെ സമ്മർദ്ദത്തിലേക്ക് നയിച്ചു. അതോടെ സ്വർണ വിലയിൽ തളർച്ചയുണ്ടാവുകയും ചെയ്തു. ഡോളറിൻ്റെ മൂല്യം കൂടുമ്പോൾ സാധാരണയായി സ്വർണ വിലയുടെ തിളക്കം മങ്ങാറുണ്ട്.
സ്വർണാഭരണ വില
ഇന്ന് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇതോടെ ആഭരണ വിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,170 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,190 രൂപയും കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
