ആഭരണപ്രേമികൾക്ക് ആശ്വാസവുമായി സ്വർണ വില. ഇന്ന് കേരളത്തിൽ സ്വർണത്തിന് കനത്ത ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്നും തുടർച്ചയായ വിലക്കുറവിലേക്കാണ് സ്വർണ വില വീഴുന്നത്. രാജ്യാന്തര വിലയും ഇടിഞ്ഞു. ഇന്ന് പവന് 680 രൂപയാണ് ഇടിഞ്ഞത്. ഈ കനത്ത ഇടിവിൽ ആഭരണം വാങ്ങുന്നവർ ആവേശത്തിലാണ്. ഇന്നും വില ഇടിഞ്ഞതോടെ 71,000ലേക്ക് പവൻ വില ഇറങ്ങിയിരിക്കുന്നു.
ഈ ആഴ്ച സ്വർണ വില പൂർണമായും തളർച്ചയിലായിരുന്നു. ഒരാഴ്ച കൊണ്ട് ഗ്രാമിന് 250 രൂപയും പവന് 1,985 രൂപയും ഇടിഞ്ഞിട്ടുണ്ട്. വില തുടർച്ചയായി ഇടിഞ്ഞതോടെ സ്വർണാഭരണം വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ കുറഞ്ഞ് 8985 രൂപയായി. ഒരു പവന് 680 രൂപ കുറഞ്ഞ് 71,880 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9802 രൂപയും പവന് 78,416 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7352 രൂപയും പവന് 58,816 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും ഇടിയുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,293.25 ഡോളറിലെത്തി. രാജ്യാന്തര വിലയിൽ 40 ഡോളറിലധികം ഇന്ന് ഇടിഞ്ഞിട്ടുണ്ട്. വെള്ളി വിലയും ഇടിയുന്നു.

സ്വർണ നിക്ഷേപം എന്ന പെരുമ നഷ്ടപ്പെട്ടോ?
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ ശക്തി കുറയുകയും ആഗോള സമ്പദ്‍വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെയാണ് സ്വർണത്തിൻ്റെ നിക്ഷേപ പെരുമ നഷ്ടമായത്. ഇത് സ്വർണ വില ഇടിയാനും കാരണമായി. യുദ്ധം പോലുള്ള സംഘർഷ സാഹചര്യങ്ങളിൽ സ്വർണത്തിൽ നിക്ഷേപിക്കുവാനുള്ള സാധ്യത വർദ്ധിക്കുന്നു. എന്നാൽ യുദ്ധം അകലുന്നതോടെ സ്വർണത്തിൻ്റെ ശോഭയും കുറയുന്നു.
യുഎസിൻ്റെ പണപ്പെരുപ്പ കണക്ക് ഇന്ന് പ്രഖ്യാപിക്കും. ഒരുപക്ഷേ ഇത്തവണ പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് കുറയാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ സ്വർണ വില വീണ്ടും ഇടിയും. എന്നാൽ അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞാൽ നിക്ഷേപകർ കൂടുതൽ നേട്ടത്തിനായി സ്വർണ നിക്ഷേപങ്ങൾ പരിഗണിക്കും. ഇത് സ്വർണത്തിൻ്റെ വില കുതിക്കാൻ വഴിയൊരുക്കും. ഇതോടെ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും ഉയരും. രാജ്യാന്തര വില ഇടിയുന്നതിന് അനുസരിച്ചാണ് കേരളത്തിലും വില ഇടിയുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
സ്വർണാഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഈടാക്കുന്നു. പണിക്കൂലി സാധാരണയായി 35% വരെ കണക്കാക്കുന്നു. ഇവിടെ മിനിമം 5% കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,792 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,725 രൂപയും കൊടുക്കേണ്ടി വരും. ഇത് സാധാരണക്കാരായ സ്വർണാഭരണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
സ്വർണ വില ഇടിയുന്നു, ഇന്ന് വാങ്ങുന്നുണ്ടോ?
സ്വർണ വില കനത്ത ഇടിവിൽ. ഇന്ന് വില ഇടിഞ്ഞതോടെ സ്വർണാഭരണം വാങ്ങാൻ ആവേശം വർദ്ധിക്കുന്നു. യുദ്ധ അന്തരീക്ഷം അവസാനിക്കുന്നു എന്ന വാർത്തയാണ് ഇന്ന് വില ഇടിയാൻ കാരണമായത്. തുടർച്ചയായ അഞ്ചാം ദിനത്തിലും സ്വർണ വില ഉയർന്നിട്ടില്ല. ഇന്നത്തെ വിലയിൽ സ്വർണാഭരണം അഡ്വാൻസ് ബുക്ക് ചെയ്താൽ കുറഞ്ഞ വിലയിൽ ആഭരണം വാങ്ങാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications