എൻ്റെ പൊന്നേ! കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിനവും വില ശക്തമായ ഇടിഞ്ഞതോടെ ആഭരണപ്രേമികൾക്ക് ആശ്വാസമായി. ഇന്ന് പവന് കുറഞ്ഞത് 720 രൂപയാണ്. രാജ്യാന്തര വിപണിയിലും സ്വർണ വില ദുർബലമാവുന്നു. ഡോളർ ഇൻഡക്സ് കുതിക്കുന്നതും സ്വർണ വിലക്ക് തിരിച്ചടിയായി. സാധാരണക്കാർ കാത്തിരുന്നതു പോലെ സ്വർണ വിലയിൽ വമ്പൻ ഇടിവുണ്ടാവുമോ?
വില കുറഞ്ഞതിനാൽ കേരളത്തിലെ ജ്വല്ലറികളിൽ ഇന്ന് തിരക്കുണ്ടാവാൻ സാധ്യതയുണ്ട്. എങ്കിലും സമീപകാലത്തായി സ്വർണ വിലയിലെ അസ്ഥിരത തുടരുന്നതിനാൽ ഈ വിലയിലും ഉടൻ തന്നെ മാറ്റം സംഭവിച്ചേക്കാം. ഇന്നത്തെ സ്വർണ വില ഈ മാസത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. ഒരു പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,11,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 98 രൂപ കുറഞ്ഞ് 12,148 രൂപയായി. പവന് 784 രൂപ കുറഞ്ഞ് 97,184 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 73 രൂപ കുറഞ്ഞ് 9111 രൂപയും, പവന് 584 രൂപ കുറഞ്ഞ് 72,888 രൂപയുമായി.

രാജ്യാന്തര സ്വർണം
ഇന്ന് രാജ്യാന്തര സ്വർണ വിലയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര സ്പോട്ട് സ്വർണ വില 3,960.61 ഡോളറിലെത്തി. സ്വർണ വില ഇന്നും താഴേക്ക് വീണതാണ് കേരളത്തിലെ വിപണിയിലും വില കുറഞ്ഞത്. 4,000 ഡോളർ നിലവാരത്തിൽ നിന്നാണ് ഈ വീഴ്ച.
ഡോളർ വീണ്ടും ശക്തമായി
ഡോളറും ബോണ്ട് യീൽഡും മുന്നേറുന്നത് സ്വർണ നിക്ഷേപങ്ങൾക്ക് തിരിച്ചടിയാവുന്നു. ഇത് സ്വർണ വിലയെയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടൻ തന്നെ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കില്ലെന്ന പ്രഖ്യാപനം നടത്തിയതും സ്വർണ വിലയെ തളർത്തി. ഡോളറിൻ്റെ കുതിപ്പ് തുടർച്ചയായി തുടർന്നാൽ സ്വർണ വിലയിൽ വരും ദിവസങ്ങളിലും വീഴ്ച സംഭവിക്കും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,390 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,090 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വില ഇടിഞ്ഞതോടെ ആഭരണ വിലയും കുറഞ്ഞിട്ടുണ്ട്. ഇത് സാധാരണക്കാർക്കും, വിവാഹ പാർട്ടികൾക്കും നേട്ടം നൽകുന്നു. കുറഞ്ഞ വിലയിൽ ആഭരണം വാങ്ങിക്കൂട്ടുന്നതും നല്ലതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications