ബക്രീദ് ആഘോഷത്തിനിടെ ഇന്ന് ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. ഒടുവിൽ ജൂൺ മാസത്തിൽ ആദ്യമായി ഇന്ന് സ്വർണം വീണു. കേരളത്തിൽ സ്വർണ വില തുടർച്ചയായ കുതിപ്പിനൊടുവിലാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഇതിനു മുന്നേ മെയ് 29നായിരുന്നു സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 1200 രൂപ ഒറ്റയടിയ്ക്ക് ഇടിഞ്ഞ് വില വീണ്ടും 71,000ലേക്ക് വീണു. സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ.... രാജ്യാന്തര വിലയും ഇടിവിലാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 150 രൂപ കുറഞ്ഞ് 8980 രൂപയായി. പവന് 1200 രൂപ കുറഞ്ഞ് 71,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9797 രൂപയും പവന് 78,376 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7348 രൂപയും പവന് 58,784 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില ക്ഷീണത്തിലാണ് , വില താഴേക്ക് ഇടിയുന്നു. ആഗോളതലത്തിലെ മാറ്റങ്ങൾ സ്വർണ വിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,311.7 ഡോളറിലെത്തി. എന്നാൽ വെള്ളി വില ഉയർന്നിട്ടുണ്ട്

സ്വർണ വില എങ്ങനെ ഇടിഞ്ഞു?
യുഎസിൻ്റെ സാമ്പത്തിക രംഗം വളരെ മോശപ്പെട്ട് അവസ്ഥയിലാണ് എന്നായിരുന്നു പലപ്പോഴായി ഉയർന്നു വന്ന പോയിൻ്റ്. എന്നാൽ യുഎസിന്റെ ഏറ്റവും പുതിയ തൊഴിൽ കണക്ക് പുറത്ത് വിട്ടിട്ടുണ്ട്. അതായത് കണക്ക് പ്രകാരം യുഎസിൽ കഴിഞ്ഞമാസം പുതുതായി 1.39 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. യുഎസിൻ്റെ സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ അവസാനിക്കുന്നു എന്നതിൻ്റെ സൂചനമാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാവുന്നത്. ഇത് സ്വർണ വിലയെ തളർത്തി, വില ഇടിയാൻ കാരണമായി.
മാത്രമല്ല ഡോളറും കടപ്പത്രങ്ങളും മെച്ചപ്പെട്ടതും സ്വർണ വിലയ്ക്ക് തിരിച്ചടിയായി. ഡോളർ കുതിക്കുമ്പോൾ സ്വർണത്തിൻ്റെ ശോഭ ക്ഷയിക്കും. അതിനാൽ സുരക്ഷിത നിക്ഷേപം എന്ന സ്വർണത്തിൽ നിക്ഷേപിക്കുന്നവർ പിൻവാങ്ങുകയും ചെയ്തു. രാജ്യാന്തര വില ഇടിഞ്ഞതിന് സമാന്തരമായിട്ടാണ് കേരളത്തിലും ഈ വിലക്കുറവ് പ്രതിഫലിച്ചത്.
രാജ്യാന്തര വില ഇനിയും ഇടിയാൻ സാധ്യതയുണ്ട്. സമ്പദ് വ്യവസ്ഥ കൂടുതൽ മികച്ചതാവാൻ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ യുഎസ് ഫെഡ് റിസർവിനോട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പലിശ നിരക്ക് കുറച്ചാൽ സ്വർണ വില വീണ്ടും ഉയരും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,750 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,720 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം എന്നത് മിനിമം പണിക്കൂലിയാണ്. ഓരോ ജ്വല്ലറിയിലും പണിക്കൂലിയിൽ വ്യത്യാസം വരുന്നു എന്നതിനാൽ ഈ വിലയിലും മാറ്റം വന്നേക്കാം. ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങളുടെ വിലയിലും വർദ്ധനവുണ്ടാവും.
വില ഇടിഞ്ഞു, വാങ്ങാൻ പ്ലാനുണ്ടോ?
ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞതോടെ സ്വർണം വാങ്ങുന്നവർക്ക് ആവേശമായി. ഈ മാസം ആദ്യമായിട്ടാണ് വില ഇടിയുന്നത് എന്നതാണ് ഏറ്റവും വലിയ ആവേശവും. ഇന്ന് ആഭരണം വാങ്ങുവാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ജ്വല്ലറികളിലേക്ക് പോവാം.. ഇന്നത്തെ വിലയിൽ തന്നെ തന്നെ ആഭരണം അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
