സ്വർണ വിലയിൽ ഓരോ ദിവസവും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്ക് ശേഷം ഇന്ന് കേരളത്തിൽ സ്വർണ വില താഴേക്ക്. ഇന്ന് ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ധൻതേരാസ് ആഘോഷിക്കുമ്പോൾ സ്വർണ വില കുറഞ്ഞത് അപ്രതീക്ഷിതമായി. പവന് 1,400 രൂപ കുറഞ്ഞ് വില 95,000ലേക്ക് വീണിരിക്കുന്നു. ആശ്വാസ വാർത്തയാണെങ്കിലും സന്തോഷകരമായി ഒന്നും തന്നെയില്ല. ഇന്ന് വില കുറഞ്ഞെങ്കിൽ ദീപാവലിക്ക് ഇതിലും ശക്തമായി വില ഉയർന്നേക്കാം.
സ്വർണം വെറുമൊരു ലോഹമല്ല, ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. അതാണ് ധൻതേരാസിന് നിരവധി ആളുകൾ സ്വർണം വാങ്ങുന്നത്. കേരളത്തിൽ ഈ വിശ്വാസമില്ലെങ്കിലും ഇന്നത്തെ വിലക്കുറവ് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാവുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയായി. ഒരു പവന് 1,400 രൂപ വർദ്ധിച്ച് 95,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,086 രൂപയും പവന് 1,04,688 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9814 രൂപയും പവന് 78,512 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില
രാജ്യാന്തര സ്വർണ വില 4,300 ഡോളറിന് മുകളിൽ കുതിച്ചെങ്കിലും ഇന്ന് താഴേക്ക് വീണിരിക്കുന്നു. ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 4,249.94 ഡോളർ നിലവാരത്തിലെത്തിയിരിക്കുന്നു. രാജ്യാന്തര വില ഇടിഞ്ഞതിന് സമാനമായിട്ടാണ് കേരളത്തിലും സ്വർണ വില അപ്രതീക്ഷിതമായി കുറഞ്ഞത്.

ഇന്ന് വില കുറഞ്ഞത് എങ്ങനെ?
ആഗോള തലത്തിൽ വ്യാപാര യുദ്ധങ്ങളും മറ്റു സാമ്പത്തിക പ്രതിസന്ധികളും സ്വർണ വില കുതിക്കാനുള്ള സാഹചര്യം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതിസന്ധികളെല്ലാം സമാധാനത്തിലേക്ക് എത്തുന്നു. അതായത് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും, യുഎസ്- ചൈന വ്യാപാര യുദ്ധം നിർത്താനും ചർച്ചകൾ ഉയർന്നതാണ് ഇപ്പോൾ സ്വർണ വില ഇടിയാൻ കാരണമായത്. മാത്രമല്ല ഡോളർ മൂല്യം വീണ്ടും ഇൻഡക്സിൽ മെച്ചപ്പെട്ടതും സ്വർണത്തിന് തിരിച്ചടിയായിരിക്കുന്നു.
എന്നാൽ വില സ്ഥിരമായി കുറയണമെന്നില്ല. യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വർണ വില ഉയരാൻ സഹായിക്കും. മാത്രമല്ല ഒരുപക്ഷേ യുഎസ്- ചൈന സമാധാന ചർച്ചയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായാൽ പ്രശ്നം രൂക്ഷമാവുകയും അത് സ്വർണ വില ഉയരാൻ കാരണമാവുകയും ചെയ്യും.
ഇന്നത്തെ സ്വർണാഭരണ വില
ദിവസങ്ങൾക്കു ശേഷം ഇന്ന് വില കുറഞ്ഞിട്ടുണ്ട്. സ്വർണാഭരണം വാങ്ങുന്നുണ്ടോ? ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,830 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,020 രൂപയും കരുതേണ്ടി വരും. വില കുറഞ്ഞെങ്കിലും 1 ലക്ഷം രൂപയിലധികം ചിലവഴിച്ചാൽ മാത്രമേ ഒരു പവൻ ആഭരണം വാങ്ങാൻ സാധിക്കുള്ളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications