കേരളത്തിൽ ഇന്ന് വീണ്ടും സ്വർണ വില ഇടിയുന്നു. കഴിഞ്ഞ ആഴ്ചയിൽ കനത്ത ഇടിവ് നേരിട്ട സ്വർണം ഇന്ന് വീണ്ടും മൂക്കുകുത്തുന്നു. ഇത് ആശ്വാസകരമായ വാർത്തയാണ്. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ തീർച്ചയായും ഇതാണ് ബെസ്റ്റ് ടൈം. അടുത്ത ദിവസം അപ്രതീക്ഷിതമായി വില ഉയരാനും സാധ്യതയുണ്ട്. ആഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.
കേരളത്തിൽ വിവാഹ സീസൺ വീണ്ടും ആരംഭിച്ചതിനാൽ സ്വർണാഭരണ പർച്ചേസുകൾ വീണ്ടും വർദ്ധിക്കും. സ്വർണത്തിൻ്റെ വില കുറഞ്ഞതോടെ വാങ്ങാനുള്ള ആവേശവും വർദ്ധിക്കും. സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായത്തിൽ സ്വർണ വിലയിൽ കുത്തനെയുള്ള ഇടിവ് സംഭവിക്കാനും സാധ്യതയുണ്ടെന്നാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. ഒരു പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,448 രൂപയും പവന് 99,584 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9336 രൂപയും പവന് 74,688 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില
രാജ്യാന്തര സ്വർണ വില ഇടിയുന്നു. ഇന്ന് സ്വർണ വില ഔൺസിന് 4,062.93 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണ വില കുറയാൻ കാരണമായത്.

സ്വർണ വിലയിൽ ഇടിവ്
യുഎസ്- ചൈന വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നു. ഭിന്നതകൾ ഉണ്ടെങ്കിലും രാജ്യ താത്പര്യം മാനിച്ച് യുഎസ്- ചൈന പ്രശ്നങ്ങൾ സമവായത്തിലെത്തി. പ്രശ്നങ്ങൾ അവസാനിച്ചതോടെ ഓഹരി വിപണിക്ക് കൂടുതൽ ശക്തി ലഭിച്ചു. എന്നാൽ പ്രതിസന്ധി കാലത്ത് ഡിമാൻഡ് ഉയരുന്ന സ്വർണ വിലക്ക് ഇരു രാജ്യങ്ങളും ഒന്നിച്ചത് തിരിച്ചടിയായി.
ഇന്നത്തെ സ്വർണാഭരണ വില
സ്വർണ വില കുറഞ്ഞു. ഇതോടെ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,770 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,390 രൂപയും കരുതേണ്ടി വരും. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് ഈ നിരക്ക് കണക്കാക്കുന്നത്. സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ഇന്ന് വില കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ വില ഉയരാനും സാധ്യതയുണ്ട്.
അഡ്വാൻസ് ബുക്ക് ചെയ്യാം
നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇടിഞ്ഞത് നേരിയ ആശ്വാസം നൽകുന്നു. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വില കുറഞ്ഞ ഈ സമയത്ത് അഡ്വാൻസ് ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. ഒരുപക്ഷേ നാളെ വില ഉയർന്നാലും ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാൻ സാധിക്കും. ഓരോ സാധാരണക്കാരനും സ്വർണ വില കുറയുന്നതിനായി കാത്തിരിക്കുന്നു. ഭാവിയിൽ ഇതിലും വലിയ വിലത്തകർച്ച സ്വർണത്തെ കാത്തിരിക്കുന്നു എന്നാണ് വിവിധ സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications