രണ്ട് ദിവസത്തിനു ശേഷം ആഭ്യന്തര വിപണിയിൽ സ്വർണത്തിന് ഇന്ന് വില കുറഞ്ഞു. ഇന്നത്തെ വിലയിടിവ് അപ്രതീക്ഷിതമായി. രാജ്യാന്തര വിപണി ശക്തിയാർജ്ജിച്ചിട്ടും ഇന്ത്യയിൽ സ്വർണത്തിന് വില കുറഞ്ഞു. ആഭരണപ്രേമികൾക്ക് ഇത് നേരിയ ആശ്വാസം നൽകുന്നു. ഇന്ന് 360 രൂപയാണ് പവന് കുറഞ്ഞത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കയറ്റം പരിശോധിച്ചാൽ ഇന്ന് വലിയ ഇടിവ് സംഭവിച്ചിട്ടില്ല. ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവയിലെ പ്രതിസന്ധികളാണ് സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 8020 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 64,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8749 രൂപയും പവന് 69,992 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6562 രൂപയും പവന് 52,496 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,918 ഡോളറിലാണ്. ഇത് 2,914 വരെ താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം തകർത്തു വാരുന്നു. ഇന്ന് ഡോളർ ഇൻഡക്സ് ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി. കാരണം രാജ്യാന്തര വ്യാപാരം നടക്കുന്നത് ഡോളറിലാണെങ്കിലും ഡോളറിൻ്റെ വീഴ്ച സ്വർണത്തിന് കരുത്തേകി. മാത്രമല്ല ട്രംപിൻ്റെ താരിഫ് നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിനുള്ള വഴിയൊരുക്കുന്നതും സ്വർണത്തിന് അനുകൂല സാഹചര്യമാണ്.
എന്നാൽ ഡോളർ ഇടിഞ്ഞപ്പോൾ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. ഇതാണ് ആഭ്യന്തര വിപണിയിൽ ഇന്ന് സ്വർണ വില ഇടിയാൻ കാരണമായത്. ഒരു പക്ഷേ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നുവെങ്കിൽ സ്വർണ വില ഇന്നും കുതിച്ചേനെ.

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,442 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,726 രൂപ കൊടുക്കണം. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയാണ് ഒരു സ്വർണാഭരണം വാങ്ങുമ്പോൾ ഈടാക്കുന്ന അധിക ചാർജുകൾ. എന്നാൽ പണിക്കൂലിയിൽ മാറ്റം വന്നേക്കാം. അതായത് 5 മുതൽ 30 ശതമാനം വരെ പണിക്കൂലി ഈടാക്കാൻ സാധ്യതയുണ്ട്. 5ൽ കൂടുതൽ ഈടാക്കുമ്പോൾ ഈ കണക്കാക്കിയ വിലയിലും ഉയരാൻ സാധ്യതയുണ്ട്.
ഇന്നും സംസ്ഥാനത്തെ സ്വർണാഭരണ വിലയിൽ വ്യത്യസ്ത വിലകളാണ് രേഖപ്പെടുത്തിയത്. ഓരോ ജ്വല്ലറി അസോസിയേഷനും വേറിട്ട വിലയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണത്തിന് ഇടിവ്.....
സ്വർണ വിലയിൽ ഇന്ന് ഇടിവ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1000 രൂപയായിരുന്നു പവന് ഉയർന്നത്. ഇന്നത്തെ വിലക്കുറവ് നാളെയും സംഭവിച്ചാൽ പവൻ്റെ വില വീണ്ടും 63,000ലേക്ക് ഇറങ്ങും. ഈ വിവാഹ സീസണിൽ ആഭരണം വാങ്ങുന്നവർക്ക് വിലക്കയറ്റം താങ്ങാൻ സാധിക്കില്ല. ഇന്ന് വില കുറഞ്ഞതിനാൽ ഇന്നത്തെ വിലയിൽ തന്നെ ആഭരണം അഡ്വാൻസ് ബുക്ക് ചെയ്തോളൂ...
ആഭരണം വാങ്ങാൻ പ്ലാനില്ലാത്തവർക്ക് സ്വർണ നിക്ഷേപങ്ങളിലേക്കും ഇൻവെസ്റ്റ് ചെയ്യാം. ഇന്ന് വില കുറഞ്ഞെങ്കിലും സ്വർണത്തിൻ്റെ ഡിമാൻഡ് ഒരിക്കലും ഇടിയില്ല. മാത്രമല്ല വലിയ ലാഭം പ്രതീക്ഷിക്കുന്നവർക്കും ഭാവിയിലേക്ക് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്കും സ്വർണ നിക്ഷേപങ്ങൾ ഒരു മുതൽകൂട്ടാവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
