സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനിയാവും. ഇന്ന് കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡിലെത്തി. ആരെയും ഞെട്ടിച്ചു കൊണ്ട് പവന് ആദ്യമായി 85,000 രൂപ കടന്ന് മുന്നേറുന്നു. എക്കാലത്തെയും വിലക്കയറ്റത്തിലേക്ക് സ്വർണം കുതിച്ചതോടെ അത് സാധാരണക്കാർക്കും ആഭരണപ്രിയർക്കും നെഞ്ചുലക്കുന്ന വാർത്തയായി. നവരാത്രി ആഘോഷങ്ങളിൽ എത്തിനിൽക്കവേയാണ് ഈ റെക്കോർഡ് കുതിപ്പിലേക്ക് സ്വർണ വില ഉയർന്നത്.
നവരാത്രികാലത്ത് സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കും. ഈ സമയത്ത് സ്വർണ വില ഉയരുന്നത് രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസൃതമായിട്ടാണ്. 85,000 രൂപ എന്ന റെക്കോർഡ് ഭേദിച്ചതോടെ 90,000 എന്ന റെക്കോർഡും വൈകാതെ ഭേദിക്കാൻ സാധ്യത കൂടുതലാണ്. സ്വർണം പവന് 1 ലക്ഷം എന്ന കാലവും വിദൂരമല്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 10,670 രൂപയായി. ഒരു പവന് 680 രൂപ വർദ്ധിച്ച് 85,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,06,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,640 രൂപയും പവന് 93,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8730 രൂപയും പവന് 69,840 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും റെക്കോർഡ് വിലക്കയറ്റത്തിലെത്തി. ആദ്യമായി സ്വർണ വില 3,800 ഡോളർ കടന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,801.98 ഡോളറിലെത്തി. ഇന്നു ഇതുവരെ മാത്രം 46 ഡോളർ വർദ്ധിച്ചിട്ടുണ്ട്. ഇതേ ട്രെൻഡ് കേരളത്തിലും തുടർന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും സ്വർണ വില കുതിച്ചേക്കാം. അതായത് ചിലപ്പോൾ പവന് 86,000 രൂപ ഭേദിച്ചേക്കാം.

ഇന്നത്തെ സ്വർണാഭരണ വില
സ്വർണ വില എക്കാലത്തേയും ഉയർന്ന വിലക്കയറ്റത്തിൽ എത്തി. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 92,360 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,590 രൂപയും കരുതേണ്ടി വരും. ഈ വിലക്കയറ്റം നവരാത്രി കാലത്തുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഒരു വിലങ്ങു തടിയായി മാറും. മാത്രമല്ല വിവാഹത്തിനായി ഒരുങ്ങുന്നവർക്കും ഈ വിലക്കയറ്റം താങ്ങാനാവില്ല.
85,000 കടന്നു മുന്നേറുന്നു
കേരളത്തിൽ സ്വർണം പവന് ആദ്യമായി 85,000 രൂപ കടന്നിരിക്കുന്നു. ഇതോടെ സ്വർണാഭരണം വാങ്ങുന്നത് ഏറെ ചിലവേറിയ കാര്യമാവുന്നു. രാജ്യാന്തര സ്വർണ വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പിലശനിരക്ക് കുറക്കുമെന്നാണ് സൂചന നൽകുന്നത്. ഇതാണ് സ്വർണ വിലയിൽ കുതിപ്പ് തുടരാൻ വഴിയൊരുക്കുന്നത്. പലിശ കുറയുമ്പോൾ ഡോളറിൻ്റെ മൂല്യം ഇടിയും, ഇത് സ്വർണ വില കൂടുതൽ ശക്തിയാർജ്ജിക്കാൻ കാരണമാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications