എൻ്റമ്മോ, ഇതെന്തൊരു പോക്കാ! കേരളത്തിൽ സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇനി ചെറിയ ദൂരം മാത്രം. ഇന്ന് 600 രൂപയാണ് പവന് ഉയർന്നത്. മഞ്ഞലോഹത്തിൻ്റെ ഈ വിലക്കയറ്റം താങ്ങാനാവുന്നില്ല. യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചത് സ്വർണത്തിന് നേട്ടമായി. സ്വർണ വിലയിൽ ഓരോ ദിവസവും പോസിറ്റീവ് കുതിപ്പ് രേഖപ്പെടുന്നത് ആഭരണപ്രേമികൾക്ക് കടുത്ത നിരാശയുണ്ടാക്കുന്നു.
ഡിസംബർ 12ന് ആദ്യമായി പവന് 98,000 കടന്നതോടെയാണ് വീണ്ടും പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചു. വിലക്കയറ്റത്തിലും ഡിസംബർ 13ന് ശനിയാഴ്ച നേരിയ വിലക്കുറവുണ്ടായി, എന്നാൽ അതിൽ ആശ്വസിക്കാൻ പോലും സമയമില്ലാതെയാണ് ഇന്നത്തെ കുതിപ്പ്. നിലവിലെ നീക്കം ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ ആഴ്ചയിലും തുടർച്ചയായി വില ഉയർന്നാൽ 1 ലക്ഷം ഭേദിക്കും.
ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 12,350 രൂപയായി. ഒരു പവന് 600 രൂപ ഉയർന്ന് 98,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,23,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 82 രൂപ ഉയർന്ന് 13,473 രൂപയും, പവന് 656 രൂപ ഉയർന്ന് 1,07,784 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 62 രൂപ ഉയർന്ന് 10,105 രൂപയും, പവന് 496 രൂപ ഉയർന്ന് 80,840 രൂപയുമായി.

രാജ്യാന്തര സ്വർണ വിലയും വമ്പൻ കുതിപ്പിൽ. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,327.19 ഡോളറിലെത്തി. എക്കാലത്തേയും ഉയർന്ന നിരക്കിലേക്കാണ് സ്വർണത്തിൻ്റെ കുതിപ്പ്.
2025ൽ റെക്കോർഡ് കുതിപ്പ്
ഈ വർഷം മാത്രം സ്വർണ വിലയിൽ 72 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചുരുങ്ങിയ കാലത്തിലുള്ളിലാണ് സ്വർണ വില 1 ലക്ഷത്തിലേക്ക് അടുക്കുന്നത്. ഡിസംബറിലെ ഫെഡ് മീറ്റിംഗിലെ പ്രഖ്യാപനമാണ് സ്വർണത്തിന് കരുത്തായത്. വരുന്ന ദിവസങ്ങളിൽ ചാഞ്ചാട്ടമില്ലാതെ കുതിക്കുകയാണെങ്കിൽ സ്വർണ വിലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി 2025 മാറും.
സ്വർണാഭരണ വില അറിയാം
സ്വർണത്തിന് തീപിടിച്ചു. ഇന്നും കേരളത്തിൽ സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. ഇതോടെ ആഭരണ വിലയിലും വമ്പൻ കുതിപ്പായി. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,06,900 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,400 രൂപയും നൽകേണ്ടി വരും. ഇന്നത്തെ വിലക്കയറ്റത്തിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications