സ്വർണ വിലക്ക് വമ്പൻ വിലക്കയറ്റം. ഇന്നലെ മാറ്റമില്ലാതെ സ്വർണ വില തുടർന്നെങ്കിലും ഇന്ന് വീണ്ടും ഉയർന്നു. ഇന്നത്തെ വിലക്കയറ്റം വീണ്ടും റെക്കോർഡ് വിലയിലേക്ക് ഉയർന്നിരിക്കുന്നു. പവന് 400 രൂപയാണ് ഇന്ന് ഉയർന്നത്. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഇത് വൻ തിരിച്ചടിയായി. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് നിരാശ മാത്രം ബാക്കി. ഇന്നലെ ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾ നടന്ന ദിവസം സ്വർണ വില അനക്കമില്ലാതെ നിന്നെങ്കിലും ഇന്ന് കത്തിക്കയറുകയാണ്.
കഴിഞ്ഞ 9 ദിവസമായി സ്വർണ വില കുതിക്കുകയാണ് പവന് 3,000 രൂപയാണ് ഈ 9 ദിവസത്തിനുള്ളിൽ ഉയർന്നത്. ഇനിയും സ്വർണ വിലയിൽ ഇറക്കം വന്നിട്ടില്ലെങ്കിൽ ആഭരണങ്ങൾ വാങ്ങുന്നതിലും കൂടുതൽ ആഭരണം വിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 8560 രൂപയായി. പവന് 400 രൂപ വർദ്ധിച്ച് 68,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 85,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9338 രൂപയും പവന് 74,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7004 രൂപയും പവന് 56,032 രൂപയുമാണ്.
ഇന്ന് ഔൺസിന് 3,141.99 ഡോളറിലാണ് രാജ്യാന്തര സ്പോട്ട് സ്വർണ വില വ്യാപാരം നടക്കുന്നത്. ഇന്നത്തെ വില വീണ്ടും ഉയർന്നു... നിലവിൽ 3,000 ഡോളറിലേക്ക് ഉയർന്ന സ്വർണം പിന്നീട് താഴേക്ക് വീണിട്ടില്ല.

വിലക്കയറ്റവും ട്രംപിൻ്റെ താരിഫും...
ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങൾ മറ്റു മേഖലകളെ തളർത്തിയെങ്കിലും സ്വർണത്തിന് ശക്തി പകർന്നു. ഇന്നത്തെ വിലക്കയറ്റം ട്രംപിൻ്റെ കടുത്ത താരിഫ് പ്രതികാരത്തിൻ്റെ പ്രതിഫലനമാണ്. മാത്രമല്ല ഇതോടെ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ആളുകളുടെ താത്പര്യവും വർദ്ധിച്ചു. സ്വർണ ഇ.ടി.എഫുകൾ പോലുള്ള നിക്ഷേപങ്ങളിൽ നിരവധി ആളുകളാണ് നിലവിൽ നിക്ഷേപിക്കുന്നത്. എന്നാൽ യു.എസ് ഡോളറും ട്രഷറി യീൽഡും കുത്തനെ ഇടിഞ്ഞു. ഏഷ്യൻ ഓഹരി വിപണിയും തകരുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ കേരളത്തിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 74,116 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,265 രൂപ കൊടുക്കേണ്ടി വരും. 5% പണിക്കൂലിയാണ് ഈ ആഭരണ വിലക്ക് കണക്കാക്കിയത്. എന്നാൽ ഇതിലും ഉയർന്ന പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന വില വന്നേക്കാം. നിലവിലെ കണക്ക് പ്രകാരം ആഭരണ വില 75,000 രൂപയിലേക്ക് ഉടൻ എത്തും.
വിവാഹാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് 75,000 രൂപ കൊടുത്ത് ആഭരണം വാങ്ങേണ്ടി വരും. അതായത് വധുവിന് 50 പവൻ ആഭരണം നൽകി വിവാഹം നടത്തുന്നവർക്ക് സ്വർണത്തിന് മാത്രം 30-35 ലക്ഷം വരെ നൽകേണ്ടി വരും. ചിലപ്പോൾ ഇതിലും ഉയർന്നേക്കാം.
സ്വർണ വില കുത്തനെ ഉയരുന്നു...
സ്വർണാഭരണം വാങ്ങാൻ ആഗ്രഹമുണ്ടായിട്ടും സാധാരണക്കാർ പലർക്കും ഇന്നത്തെ വിലക്കയറ്റത്തിൽ അതിനു സാധിക്കുന്നു. ഒരു പവൻ ആഭരണത്തിന് 75,000 രൂപ കണക്കാക്കണം. ഇതിലും ഉചിതമായി സ്വർണത്തിൽ നിക്ഷേപിക്കാം. ഈ ട്രെൻഡ് സ്വർണ നിക്ഷേപങ്ങൾക്ക് അനുകൂലമാണ്. സ്വർണത്തിന് ഓരോ ദിവസവും റെക്കോർഡ് വിലക്കയറ്റമാണ്. ഇതാണ് സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നതും...
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications