സ്വർണ വില മലക്കം മറിയുന്നു. ഇന്നലെ വില കുറഞ്ഞെങ്കിൽ ഇന്ന് കുത്തനെ ഉയർന്നു. ഇതോടെ ആഭരണപ്രേമികൾക്ക് നിരാശയായി. ഇന്നലെ 360 രൂപ മാത്രമായിരുന്നു കുറഞ്ഞത്. പക്ഷേ ഇന്ന് 1760 രൂപയാണ് പവന് ഉയർന്നത്. ഇന്ന് രാജ്യാന്തര വിലയും കുതിപ്പിലാണ് എന്നതാണ് കേരളത്തിലും വില കത്തിക്കയറിയത്. അതിനാൽ ഇന്ന് സ്വർണ വില 71,000 രൂപ കടന്നു. സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും ഇത് തിരിച്ചടിയായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 220 രൂപ ഉയർന്ന് 8930 രൂപയായി. പവന് 1760 രൂപ ഉയർന്ന് 71,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9742 രൂപയും പവന് 77,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7307 രൂപയും പവന് 58,456 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില വമ്പൻ കുതിപ്പിലാണുള്ളത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,303.26 ഡോളറിലെത്തി. ഇന്ന് ഒറ്റയടിക്കാണ് വില 3,300 കടന്നിരിക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളി വിലയും കുതിക്കുന്നു...

സ്വർണത്തിന് വീണ്ടും കുതിപ്പ്...
രാജ്യാന്തര സ്വർണവില ഉയർന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചതുമെല്ലാം കേരളത്തിൽ സ്വർണ വില കുതിച്ചുയരാൻ കാരണമായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും താരിഫ് നയങ്ങൾ ഉയർത്തുന്നത് സ്വർണ വിലയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
നിലവിൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ക്ഷയിക്കുന്നുവെന്ന വാർത്തകൾ വരുമ്പോഴും താരിഫ് പിടിവിടാതെ നിൽക്കുന്നുണ്ട്. മാത്രമല്ല ഇന്ന് ഡോളർ ഇൻഡക്സിൽ വീണതോടെ വീണ്ടും സ്വർണത്തിന് ശക്തിയേറി. ഈ കാരണങ്ങളെല്ലാം ഇന്ന് സ്വർണ വില ഉയരാനുള്ള വഴിയൊരുക്കി.
ഇറാനിലെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന സൂചന എത്തിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീഷണിയിലായി. യുദ്ധം, സംഘർഷങ്ങൾ എന്നിവയെല്ലാം സ്വർണ വിലയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. ഇത്തരം സാഹചര്യത്തിലാണ് ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില ഇതിലും ഉയരാനും സാധ്യത കൂടുതലാണ്.
ഈ കുതിപ്പ് തുടർന്നാൽ ആഭ്യന്തര വില 3,500 ഡോളർ ഭേദിക്കാനുള്ള സാധ്യതയുമുണ്ട്. അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. അതോടെ 22 കാരറ്റ് സ്വർണം പവന് 75,000 കടക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,315 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,710 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം എന്നത് മിനിമം പണിക്കൂലിയാണ്. ചില ആഭരണങ്ങൾക്ക് അതിൽ കൂടുതൽ പണിക്കൂലി ഈടാക്കാറുണ്ട്. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയിലും വർദ്ധനവ് പ്രതീക്ഷിക്കാം.
വിലക്കയറ്റത്തിലും സ്വർണം വാങ്ങുന്നോ?
ഇന്ന് സ്വർണ വില വമ്പൻ കുതിപ്പിലാണ്. വില കുതിച്ചതോടെ ആഭരണം വാങ്ങുന്നവർക്ക് ഏറെ നിരാശയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ സ്വർണ നിക്ഷേപകർക്ക് ഇതാണ് ബെസ്റ്റ് ടൈം. വില കുതിച്ചതോടെ സ്വർണം വിൽക്കുന്നവർക്കും നേട്ടം ഉറപ്പാണ്. സാമ്പത്തിക ആവശ്യമുണ്ടെങ്കിൽ സ്വർണ പണയം നല്ല ഓപ്ഷനായിരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications