സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ആശ്വാസമായ സ്വർണ വില ഇന്ന് വീണ്ടും കുത്തനെ കുതിക്കുന്നു. സ്വർണം വാങ്ങാൻ സാധാരണക്കാർ നെട്ടോട്ടമോടുന്നു. ആഭരണപ്രേമികളെ നിരാശയിലാഴ്ത്തി പവന് 400 രൂപയാണ് ഇന്ന് ഉയർന്നത്. രാജ്യാന്തര വിലയും കുതിക്കുന്നു. ഇന്നലെ കേരളത്തിൽ സ്വർണ വില ഇടിഞ്ഞപ്പോൾ രാജ്യാന്തര വില തളരാതെ മുന്നേറുകയായിരുന്നു. അതാണ് ഇന്ന് ആഭ്യന്തര വില ഉയരാൻ കാരണമായത്.
വിവാഹ ആഭരണങ്ങൾ ബുക്ക് ചെയ്യുന്നവർ അൽപം വെള്ളം കുടിക്കേണ്ടി വരും. സ്വർണ വില ഇന്ന് പവന് 72,000ലേക്ക് അടുക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 8990 രൂപയായി. പവന് 400 രൂപ ഉയർന്ന് 71,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9808 രൂപയും പവന് 78,464 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7356 രൂപയും പവന് 58,848 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില ഇന്നും കുതിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,357.4 ഡോളറിലെത്തി. ഇതോടെ സ്വർണ വില 3,300 ഡോളർ കടന്നിരിക്കുന്നു.

സ്വർണത്തിന് വീണ്ടും കുതിപ്പ്...
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും താരിഫ് ശക്തമാക്കുന്നു. യൂറോപ്യൻ യൂണിയന് 50 ശതമാനവും ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിർമ്മിച്ച് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ആപ്പിൾ ഐഫോണുകൾക്ക് 25 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സ്വർണ വിലയ്ക്ക് ആക്കം കൂട്ടി. ട്രംപിൻ്റെ ഈ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വില കുത്തനെ ഉയർന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലും വില കുതിച്ചത്.
ഇതോടെ നിക്ഷേപകർക്കും ആവേശമായി. വില കുതിക്കുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വർണത്തിനുണ്ട്, അതിനാൽ നിരവധി പേർ സ്വർണ നിക്ഷേപത്തിലേക്ക് തന്നെ തിരികെ വരുന്നു. താരിഫ് വീണ്ടും എത്തുമ്പോൾ സാമ്പത്തിക രംഗത്ത് വീണ്ടും വിള്ളലുകൾ പ്രതീക്ഷിക്കാം. ഇത് ആഗോള വ്യാപാരത്തിലും പ്രതിസന്ധികൾ സൃഷ്ടിക്കും. ഇത്തരം സാഹചര്യങ്ങളെല്ലാം സ്വർണ വില കുതിക്കാനുള്ള വഴിയൊരുക്കും.
നികുതി പരിഷ്കാരങ്ങളുടെ ഭാഗമായി യുഎസിൽ ട്രംപിന്റെ 'വൺ ബിഗ്, ബ്യൂട്ടിഫുൾ ടാക്സ് നിയമം' എന്നിവ പാസായതും സ്വർണ വില ഉയരാനുള്ള കാരണങ്ങളായി.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,834 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,590 രൂപയും കൊടുക്കേണ്ടി വരും. ഇന്നത്തെ സ്വർണ വിലയ്ക്കൊപ്പമാണ് ഈ അധിക ചാർജുകൾ ഈടാക്കുന്നത്. പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ സ്വർണാഭരണത്തിൻ്റെ വിലയിൽ മാറ്റം സംഭവിക്കും. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലിയെ കുറിച്ച് മനസിലാക്കുക.
കനം കുറഞ്ഞ ആഭരണം നോക്കുന്നോ?
ഈ വിലക്കയറ്റം എല്ലാവർക്കും താങ്ങാനാവില്ല. അതിനാൽ 22 കാരറ്റ് ആഭരണത്തിനു പകരം 18 കാരറ്റിന്റെ കനം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നത് ഈ പ്രശ്നം ഒരു പരിധി വരെ കുറക്കാം. ഇപ്പോൾ പൊതുവേ യുവാക്കൾക്ക് കനം കുറഞ്ഞ ആഭരണങ്ങളോടാണ് പ്രത്യേക താത്പര്യം.
ഇന്ന് നിക്ഷേപിക്കുന്നോ?
ഇന്ന് സ്വർണ വില ഉയർന്നതിനാൽ നിക്ഷേപകരുടെ കടന്നു കയറ്റം വർദ്ധിക്കുന്നു. ഭാവിയിലേക്ക് നേട്ടം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോക്ഷ വിവിധ സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
