പെണ്ണാവാൻ പൊന്നു വേണം. പൊന്ന് വാങ്ങാൻ പണം വേണം. എൻ്റെ പൊന്നേ... ഇന്ന് സ്വർണം സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഉയർന്നത് 920 രൂപ. ഇതോടെ സ്വർണ വില 88,000ഉം കടന്ന് 89,000 രൂപ കടന്ന് മുന്നേറുന്നു. ഇത് എക്കാലത്തേയും വമ്പൻ കുതിപ്പിൽ എത്തി. ഇനി സ്വർണം വാങ്ങുന്നത് അത്രയും എളുപ്പമല്ല. ഇന്ന് സ്വർണ വില തൊടാൻ പോലും പറ്റാത്തത്ര ഉയരത്തിലെത്തി. രാജ്യാന്തര വിലയിൽ സ്വർണത്തിൻ്റെ കുതിപ്പ് ക്രമാധീതമായി വർദ്ധിക്കുന്നതിനാൽ കേരളത്തിലും വില കുതിച്ചുയരുന്നു.
മുൻ ദിവസങ്ങളിലെ സ്വർണക്കുതിപ്പ് പരിഗണിച്ചാൽ ഇന്ന് ഉച്ചക്കും സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്വർണം പവന് 90,000 രൂപ തൊട്ടേക്കാം. ഇത് സാധാരണക്കാരായ ആഭരണപ്രേമികൾക്കും, വിവാഹത്തിനും മറ്റും ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും തിരിച്ചടിയാവും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 115 രൂപ വർദ്ധിച്ച് 11,185 രൂപയായി. ഒരു പവന് 920 രൂപ വർദ്ധിച്ച് 89,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,11,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12,202 രൂപയും പവന് 97,616 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9152 രൂപയും പവന് 73,216 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില കത്തിക്കയറുന്നു. സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,974.24 ഡോളറിലെത്തി. രാജ്യാന്തര സ്വർണ വില 4,000 ഡോളറിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു. ഒരുവേള നാളെ 4,000 ഡോളർ എന്ന റെക്കോർഡ് ഭേദിച്ചാൽ കേരളത്തിൽ ഒരു പവന് 90,000 രൂപ ഭേദിച്ച് മുന്നേറും.

അമേരിക്കയിൽ പ്രതിസന്ധി
അമേരിക്കയുടെ സാമ്പത്തിക രംഗത്ത് നിരവധി പ്രതിസന്ധികൾ ഉയരുന്നു. ഇത് സ്വർണ വിലയിൽ നേട്ടം സൃഷ്ടിക്കുന്നു. സാമ്പത്തികരംഗത്തെ ചാഞ്ചാട്ടങ്ങൾ വരുമ്പോൾ നിക്ഷേപകർ കൂടുതൽ സ്വർണത്തെ പരിഗണിക്കുന്നു. കാരണം ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കാണുന്നത്. നിക്ഷേപം വർദ്ധിക്കുമ്പോൾ സ്വർണ വിലയും ഉയരുന്നു.
ഇന്നത്തെ സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,825 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,140 രൂപയും കരുതേണ്ടി വരും. സ്വർണ വില അതിൻ്റെ ഏറ്റവും വലിയ വിലയിലേക്ക് ഉയർന്നിരിക്കുന്നു. സത്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ 1 ലക്ഷം രൂപ സമ്പാദിക്കണം. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications