കേരളത്തിലെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വില കടുത്ത ചാഞ്ചാട്ടത്തിലാണ്. ഇന്ന് മാറ്റമില്ലാതെ തുടരുന്നതോടെ വാങ്ങുന്നവർക്ക് ആശ്വാസമുണ്ട്. എന്നിരുന്നാലും അടുത്ത ദിവസം ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാമോ? ഈ വിവാഹ സീസണിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്ന് വാങ്ങുന്നവരുടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളും വാങ്ങുന്നുണ്ടോ? കേരളത്തിൽ വില അനങ്ങാതെ ഇരിക്കുമ്പോൾ രാജ്യാന്തര വില വീണ്ടും ഇടിയുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 8720 രൂപയായി. പവന് 69,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9513 രൂപയും പവന് 76,104 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7135 രൂപയും പവന് 57,080 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില വീണ്ടും ഇടിയുന്നു. ഇന്നത്തെ രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,201.22 ഡോളറിലെത്തി. ഇന്നലെ വ്യാപാരം നടന്നതിലും താഴേക്ക് വീണിരിക്കുന്നു. ഈ തകർച്ച ഇന്ന് കേരളത്തിൽ പ്രതിഫലിച്ചിട്ടില്ല.

ഇന്ന് മാറ്റമില്ലാതെ സ്വർണ വില... വാങ്ങുന്നോ?
രാജ്യത്തെ സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നു. വ്യാപാരികളും വാങ്ങുന്നവരും വിൽക്കുന്നവരും എല്ലാം ആശങ്കയിലാണ്. സാധാരണഗതിയിൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തര വിലയിൽ മാറ്റം പ്രതിഫലിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളിൽ രാജ്യാന്തര വില ഇടിഞ്ഞിട്ടും ഇന്ത്യയിൽ വില തുടർച്ചയായി ഇടിഞ്ഞിട്ടില്ല.
നിലവിൽ ചൈന, യുകെ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാലാണ് രാജ്യാന്തര വില ഇടിയുന്നത്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം സ്വർണ വില കുതിക്കാൻ അനുകൂലമാണ്. പക്ഷേ ഈ പ്രശ്നങ്ങൾ അവസാനിക്കുന്നതോടെ സ്വർണത്തിൻ്റെ ശോഭ നഷ്ടപ്പെടുന്നു.
രാജ്യാന്തര വില ഇന്നും ഇടിഞ്ഞതോടെയാണ് ഇന്ന് കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. വാങ്ങുന്നവർക്ക് ഇത് അനുകൂല സാഹചര്യമാണ്. വിപണി വിദഗ്ധർ പറയുന്നത് അടുത്ത കുതിപ്പിനു മുന്നേ രാജ്യാന്തര വില 2,980 ഡോളറിലേക്ക് വീഴാൻ സാധ്യതയുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ അതിന് അനുകൂലമായി ആഭ്യന്തര വിലയും ഇടിയും.
എന്നാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് യുഎസ് കേന്ദ്രബാങ്കിനോട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പലിശ കുറച്ചാൽ ഡോളറിൻ്റെ മൂല്യം ഇടിയുകയും സ്വർണ വില കുതിക്കാൻ തുടങ്ങുകയും ചെയ്യും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര ചിലവഴിക്കണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,498 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,483 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് ആഭരണ വിലയും കുതിക്കും. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ വാങ്ങുന്നവർക്ക് അൽപം ആശ്വാസകരമാവും.
വാങ്ങുന്നോ അതോ നിക്ഷേപിക്കുന്നോ?
സ്വർണ വില മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്ന് ആഭരണം വാങ്ങാൻ തിരക്കേറും. വരും ദിവസങ്ങളിൽ വില കുതിച്ചാൽ 70,000 വീണ്ടും കടക്കും. അതിനു മുന്നേ ആഭരണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കും നേട്ടം ഉറപ്പാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
