വീണ്ടും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ വില ഉയർന്നതിനു ശേഷമാണ് ഇന്നത്തെ നിശ്ചലാവസ്ഥ. രാജ്യാന്തര വിലയിലെ മാറ്റങ്ങളും പ്രതിസന്ധികളുമാണ് സ്വർണ വിലയിലെ ഈ കടുത്ത ചാഞ്ചാട്ടത്തിനു കാരണം. അതിനാൽ ഇന്നും പവന് 71,360 രൂപയാണ്. ഇന്ന് ആഭരണം വാങ്ങുന്നവർ വേഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ. രാജ്യാന്തര വിലയും ഇടിയുന്നു. സാധാരണഗതിയിൽ ആഗോള വില ഇടിയുമ്പോൾ കേരളത്തിലും വില ഇടിയും. വില ഉയരുമ്പോഴും സ്വർണത്തിൻ്റെ ഡിമാൻഡ് കുറയുന്നില്ല. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രശ്നങ്ങളാണ് നിലവിലെ സ്വർണ വിലയുടെ ചാഞ്ചാട്ടത്തിനു പിന്നിൽ.
ഇന്നത്തെ സ്വർണ വില
സ്വർണ വിലയിൽ മാറ്റമില്ലാത്തതിനാൽ ഇന്നും ഒരു ഗ്രാമിന് 8920 രൂപയും, പവന് 71,360 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9731 രൂപയും പവന് 77,848 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7299 രൂപയും പവന് 58,392 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില ഇടിയുന്നു. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,289.57 ഡോളറിലെത്തി. ഒപ്പം ഇന്ന് വെള്ളി വിലയും ഇടിവിലാണ്.

താരിഫിൽ മുങ്ങി സ്വർണം, രാജ്യാന്തര വില ഇടിഞ്ഞു
യുഎസിൻ്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. എന്നാൽ കഴിഞ്ഞ മാസത്തെ കണക്ക് പരിശോധിച്ചാൽ പണപ്പെരുപ്പം വളരെ കുറഞ്ഞിട്ടുണ്ട്. സാധാരണ പണപ്പെരുപ്പം കുറയുമ്പോൾ അടിസ്ഥാന പലിശ നിരക്കും കുറയും. ഇത് ഡോളറിൻ്റെ മൂല്യം ഇടിയുകയും സ്വർണത്തിൻ്റെ മൂല്യം വർദ്ധിക്കുകയും ചെയ്യുന്നു. മാത്രമല്ല ആളുകൾ സ്വർണ നിക്ഷേപത്തിലേക്ക് വ്യാപകമായി എത്തുകയും ചെയ്യും.
എന്നാൽ പെണപ്പെരുപ്പം കുറഞ്ഞിട്ടും നിലവിൽ സ്വർണ വില ഇടിയുകയാണ്. യുഎസിൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് കണ്ടെത്തൽ, അതിനാൽ ഉടൻ തന്നെ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത കാണുന്നില്ല. മാത്രമല്ല ട്രംപിൻ്റെ താരിഫ് നയം വീണ്ടും എത്തിയാൽ പണപ്പെരുപ്പം ഉയരുകയും ജിഡിപി വളർച്ച ഇടിയുകയും ചെയ്യുമെന്നാണ് ഫെഡ് റിസർവ് പറയുന്നത്. ഇതേ തുടർന്ന് ഇന്ന് ഡോളർ ഇൻഡക്സിൽ മെച്ചപ്പെടുകയും ചെയ്തതോടെ സ്വർണ വില ഇടിയാൻ തുടങ്ങി.
നിലവിൽ താരിഫ് സംബന്ധിച്ച് പ്രശ്നങ്ങൾ നടക്കുന്നു. ഒരു പക്ഷേ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം തകരുകയും ട്രംപിൻ്റെ താരിഫ് ഭീഷണി വീണ്ടും തുടർന്നാൽ അത് ആഗോള വ്യാപാര രംഗത്ത് പ്രതിസന്ധി ഉയർത്തും. ഇത് സ്വർണ വില കുതിക്കാൻ വഴിയൊരുക്കും.നേരത്തെയുണ്ടായിരുന്നു താരിഫ് പ്രശ്നങ്ങൾ വിരാമമിട്ടിരുന്നെങ്കിലും വീണ്ടും ട്രംപിൻ്റെ താരിഫ് തന്ത്രങ്ങൾ ഉയരുന്നുണ്ട്.
രാജ്യാന്തര വില ഇടിഞ്ഞിട്ടും കേരളത്തിൽ സ്വർണ വില ഇന്ന് തളരാതെ നിൽക്കുന്നു. ഇന്നും പവന് 71,360 രൂപയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,228 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,520 രൂപയും വേണം. പണിക്കൂലിയ്ക്ക് അനുസരിച്ച് ആഭരണങ്ങളുടെ വാങ്ങൽ വിലയിൽ മാറ്റം വരും. 5 ശതമാനം മുതൽ 35 ശതമാനം വരെ പണിക്കൂലി ഉയരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
