തുടർച്ചയായ കുതിപ്പിനൊടുവിൽ സ്വർണ വില ഇന്ന് മാറ്റമില്ലാതെ നിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണ വില റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയിരുന്നു. ഇന്നലെയും രണ്ട് തവണയാണ് സ്വർണത്തിൻ്റെ വില ഉയർന്നത്. എന്നാൽ ഇന്ന് വിലക്കയറ്റം ഇല്ലാതെ നിശബ്ദമായത് ആശങ്ക സൃഷ്ടിക്കുന്നു. കാരണം, കഴിഞ്ഞ ദിവസങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ ഇന്നും ഉച്ചയോടെ വിലയിൽ മാറ്റം വന്നേക്കാം.
ഇന്നലെ ഉച്ചയോടെ രണ്ടാമതും സ്വർണ വില ഉയർന്നിരുന്നു. ഉച്ചക്കും പവന് 400 രൂപയായിരുന്നു ഉയർന്നത്. ഇതോടെ നിലവിൽ സ്വർണം പവന് 95,000 രൂപക്ക് തൊട്ടരികിൽ എത്തിയിരിക്കുന്നു. ഇത് സത്യത്തിൽ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. ആഭ്യന്തര വിപണിയിൽ ഇനിയും വില കുതിച്ചുയരാം. കാരണം ദീപാവലിയും ധൻധേരാസും അടുത്തെത്തിയതിനാൽ ഇന്ത്യയിൽ സ്വർണ വ്യാപാരം കൂടുതൽ ശക്തമാവും.
ഇന്നത്തെ സ്വർണ വില
ഒരു ഗ്രാമിന് 11,865 രൂപയും, ഒരു പവന് 94,920 രൂപയുമാണ്. അതായത് 10 ഗ്രാം സ്വർണം വാങ്ങാൻ 1,18,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,944 രൂപയും പവന് 1,03,552 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9708 രൂപയും പവന് 77,664 രൂപയുമാണ്.
ആഭ്യന്തര വിലയിൽ ചെറിയൊരു ബ്രേക്കിട്ടെങ്കിലും രാജ്യാന്തര വില ശക്തമായി മുന്നേറുന്നു. ഇന്ന് പുത്തൻ റെക്കോർഡിലാണ് വില കുതിക്കുന്നത്. ഇന്ന് രാജ്യാന്തര സ്വർണ വില ഔൺസിന് 4,238.23 ഡോളർ എന്ന ഉയരത്തിലെത്തി.

യുദ്ധവും പലിശ നിരക്കും
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തുടരുന്നത് ആഗോള വിപണിയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. അത് ഡോളറിൻ്റെ മൂല്യം ഇടിയുന്നതിനു കാരണമാവുന്നു. ഇത്തരം അവസരങ്ങളിൽ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നതിനാൽ രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണം റെക്കോർഡ് വിലക്കയറ്റത്തിലേക്ക് ഉയരാൻ വഴിയൊരുക്കി, മാത്രമല്ല, യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഉടൻ കുറയുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാവുന്നു.
ഇന്നത്തെ സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,02,700 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,885 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ നിൽക്കുന്നു. എന്നാൽ ഇന്നലെ ഉച്ചക്ക് രണ്ട് തവണയാണ് റെക്കോർഡ് കുതിപ്പുണ്ടായത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications