കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ സ്വർണം പവന് 440 രൂപ വർദ്ധിച്ചിരുന്നു. സ്വർണ വിലയിൽ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾ സംഭവിച്ചെങ്കിലും സ്വർണ വിലയിൽ വമ്പൻ മുന്നേറ്റമാണ് സമീപകാലത്തായി സംഭവിച്ചത്. ഇത് സാധാരണക്കാർക്ക് സ്വർണം വാങ്ങാനുള്ള പ്രതീക്ഷകളെ ഇല്ലാതാക്കുന്നു. സെപ്റ്റംബർ 23നാണ് സ്വർണ വില സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നത്. അന്ന് പവന് 84,840 രൂപയിലെത്തിയിരുന്നു. 22K സ്വർണം പവന് 84,680 രൂപയിലും ഗ്രാമിന് 10,585 രൂപയിലുമാണുള്ളത്.
രാജ്യാന്തര സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കുന്നത്. സ്വർണ വില കുതിക്കുന്നതോടെ ഈ ഉത്സവ സീസണിൽ സ്വർണം വാങ്ങാനുള്ള മോഹങ്ങളും ഇല്ലാതാവുന്നു. ഇന്നലെ പവന് 440 രൂപയും ഗ്രാമിന് 55 രൂപയും വർദ്ധിച്ചു. നിലവിലെ വില പരിശോധിച്ചാൽ സ്വർണത്തിൻ്റെ എക്കാലത്തേയും റെക്കോർഡ് വിലയായ 84,840 രൂപ മറികടക്കാൻ ഇനി പവന് 160 രൂപ കൂടി വർദ്ധിക്കണം. അതായത് നാളെ തിങ്കളാഴ്ച ശക്തമായ കുതിപ്പുണ്ടായാൽ സ്വർണ വില 85,000 രൂപ ഭേദിക്കാനും സാധ്യത കൂടുതലാണ്.
24K സ്വർണ വിലയും കുതിപ്പിൽ തന്നെയാണ്. നിലവിൽ പവന് 92,384 രൂപയും ഗ്രാമിന് 11,548 രൂപയുമാണ്. 22K സ്വർണ വിലയും വൈകാതെ 90,000 എന്ന വലിയ സംഖ്യ ഭേദിക്കാൻ സാധ്യതയുണ്ട്. നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ സ്വർണത്തിൻ്റെ ആവശ്യകതയും വർദ്ധിക്കും. ഈ സാഹചര്യത്തിൽ വിലയും കുതിച്ചാൽ വിൽപ്പനക്കാർക്ക് നേട്ടം തന്നെയാണ്.
രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നതിനാലാണ് ഇന്ത്യയിൽ സ്വർണത്തിൻ്റെ വില കുതിക്കാൻ കാരണമാവുന്നത്. ഇനിയും രാജ്യാന്തര വില കുതിച്ചുയർന്നാൽ സമാനമായ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും.

സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 91,630 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,500 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വിലയിൽ മാറ്റമൊന്നുമില്ല. എങ്കിലും ഇന്നൊരു സ്വർണാഭരണം വാങ്ങണമെങ്കിൽ ഇത്രയും രൂപ കരുതേണ്ടി വരും. നാളെയും വില കുതിച്ചാൽ ഇതിലും കൂടുതൽ തുക കരുതേണ്ടി വരും.
സ്വർണം വാങ്ങുന്നോ? നിക്ഷേപിക്കുന്നോ?
സ്വർണ വില ഓരോ ദിവസവും കുതിച്ചുയരുന്നത് ഭാവിയിൽ സ്വർണാഭരണങ്ങൾ വാങ്ങാനാരിക്കുന്നവർക്കും നിരാശയുണ്ടാക്കും. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് പല ദിവസങ്ങളിലും സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതിനേക്കാൾ ഉത്തമം സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ്. ഇപ്പോഴേ നിക്ഷേപം ആരംഭിച്ചാൽ നിങ്ങൾക്ക് ആവശ്യ സമയങ്ങളിൽ സ്വർണം എളുപ്പത്തിൽ വാങ്ങാം. ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് എസ്ഐപി തുടങ്ങി നിരവധി നിക്ഷേപ ഓപ്ഷനുകൾ നിലവിലുണ്ട്. സ്വർണ വിലയിലെ കുതിപ്പ് റോക്കറ്റ് വേഗത്തിലായതിനാൽ ലാഭം ഉറപ്പാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications