A Oneindia Venture

യുഎസ്-വെനിസ്വേല സംഘർഷം സ്വർണത്തിന് കരുത്താകുമോ? വീണ്ടും കുതിപ്പിന് സാധ്യത: ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വർഷങ്ങളിലൊന്നായി 2025 മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം ഏകദേശം 52 തവണയാണ് സ്വർണ വില സർവ്വകാല റെക്കോർഡുകൾ ഭേദിച്ചത്. 1979-ന് ശേഷം വിപണിയിൽ ഏറ്റവും ശക്തമായ വാർഷിക നേട്ടം കൈവരിച്ച വർഷം കൂടിയാണിത്. 2025 ഡിസംബർ അവസാനത്തോടെ സ്വർണ വില പവന് ഒരു ലക്ഷം രൂപ എന്ന ചരിത്രപരമായ നാഴികക്കല്ല് ആദ്യമായി പിന്നിട്ടു.

ഡിസംബറിലെ റെക്കോർഡ് കുതിപ്പിന് ശേഷം വിപണിയിൽ നേരിയ ഇടിവ് ദൃശ്യമായെങ്കിലും 2026-ന്റെ തുടക്കത്തിൽ സ്വർണ വില വീണ്ടും പോസിറ്റീവ് ട്രെൻഡിലേക്ക് തിരിച്ചെത്തി. ജനുവരി 1, 2 തീയതികളിൽ വിപണിയിൽ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ജനുവരി 3-ന് വിലയിൽ നേരിയ ഇടിവ് സംഭവിക്കുകയും പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറയുകയും ചെയ്തു. എന്നാൽ ഇന്ന് ജനുവരി 4ന് സ്വർണ വിലയിൽ മാറ്റമില്ല.

റെക്കോർഡ് വിലയിൽ നിന്നുള്ള ഈ നേരിയ ഇടിവ് ആശ്വാസകരമാണെങ്കിലും, ഇത് ഒരു സ്ഥിരമായ വിലക്കുറവിലേക്ക് നയിക്കാനുള്ള സാധ്യത വിരളമാണ്. രാജ്യാന്തര വിപണിയിലെ രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങൾ സ്വർണത്തിന് അനുകൂലമായി തുടരുന്നത് വില വീണ്ടും ഉയരാൻ കാരണമായേക്കാം.

ഇന്ന് കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല

ആ​ഗോള വിപണി

വെനിസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെയും തുടർന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെയും തുടർന്ന് നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യയിലെയും ആഗോള വിപണികളിലെയും സ്വർണത്തിന്റെയും വെള്ളിയുടെയും വിലകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ സംഘർഷം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അത് സ്വർണ വിലയെ സ്വാധീനിക്കും.

യുഎസ്-വെനിസ്വേല സംഘർഷം മൂർച്ചിച്ചാൽ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പെരുമ വർദ്ധിക്കും. ഇത് നിക്ഷേപകർ കൂടുതലായും സ്വർണത്തിൽ നിക്ഷേപിക്കുന്നത് പരി​ഗണിക്കും. ഈ കാരണത്താൽ നാളെ ജനുവരി 5ന് സ്വർണ വിലയിൽ വമ്പൻ കുതിപ്പ് സംഭവിക്കാം.

പണപ്പെരുപ്പവും നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും രാജ്യാന്തര സ്വർണ വിലയെ 4,500-5,000 ഡോളറിൽ തന്നെ നിലനിർത്തുന്നതിന് കാരണമായേക്കാം എന്നാണ് ബ്രിക്ക്‌വർക്ക് റേറ്റിംഗിലെ റിസർച്ച് മേധാവി രാജീവ് ശരൺ പറഞ്ഞത്. അതായത് ഇതിന് സമാനമായി കേരളത്തിലും സ്വർണ വിലയിൽ കുതിപ്പുണ്ടാവുമെന്ന് അർത്ഥം.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 12,450 രൂപയും, ഒരു പവന് 99,600 രൂപയുമാണ്. 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,582 രൂപയും, പവന് 1,08,656 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 10,187 രൂപയും, പവന് 81,496 രൂപയുമാണ്. ജനുവരി 3ന് വ്യാപാരം അവസാനിപ്പിച്ച അതേ വിലയാണ് ഇത്. ഇന്ന് സ്വർണ വിലയിൽ കാര്യമായ ചലനം ഉണ്ടായിട്ടില്ല.

സ്വർണ വില 2 ലക്ഷത്തിലേക്ക്

2025 അവസാനിക്കുമ്പോൾ പവൻ വില 1 ലക്ഷം ഭേദിച്ചു. ഇതൊരു ഒന്നൊന്നര റെക്കോർഡ് തന്നെയായിരുന്നു. 1 ലക്ഷത്തിലേക്ക് സ്വർണ വില ഉയർന്നെങ്കിൽ തീർച്ചയായും വരും വർഷങ്ങളിൽ വില 2 ലക്ഷത്തിലേക്ക് ഉയരാനും സാധ്യത കൂടുതലാണ്. മാത്രമല്ല വെള്ളി വില 500,000 രൂപയാവാനും സാധ്യതയുണ്ട്.

യുഎസ് ഫെഡറൽ റിസർവ്വ് കുറഞ്ഞ കുറഞ്ഞ പലിശ നിരക്ക് നിലനിർത്തുകയും, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം തുടരുകയും, സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയരുകയും, യുഎസ് ഡോളറിന്റെ മൂല്യം കുറയുകയും ചെയ്താൽ 2026 ല്‍ സ്വർണ വില ശക്തമായി കുതിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X