സ്വർണത്തിന് ഇന്ന് എന്തു പറ്റി? തുടർച്ചയായ മൂന്നാം നാളും കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. രാജ്യാന്തര വില ഇന്നും ഇടിവിലാണ്. കേരളത്തിലെ ഈ മാറ്റമില്ലാത്ത അവസ്ഥയ്ക്ക് കാരണമെന്താണ്? ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഇത് നല്ല സമയമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണം പവന് 72,040 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 9005 രൂപയുമാണ്. വിവാഹപാർട്ടികൾക്കും സാധാരണക്കാർക്കുമെല്ലാം ഇത് ആശ്വാസകരമായ വാർത്തയാണ്.
സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9005 രൂപയാണ് വില. പവന് 72,040 രൂപയാണ് വില. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9824 രൂപയും പവന് 78,592 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7368 രൂപയും പവന് 58,944 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,318.47 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാജ്യാന്തര വിലയിൽ ഏകദേശം 16 ഡോളർ ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല ഡോളറിനെതിരെ രൂപയ്ക്കും ഇന്ന് തളർച്ചയാണ്. രൂപയിലെ ഇടിവ് മൂലമാകാം ഇന്ന് കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്.
രൂപയുടെ മൂല്യം ഇടിയുമ്പോൾ ഡോളറിൻ്റെ മൂല്യം ശക്തമാവുന്നു. അത് സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ആഭ്യന്തര സ്വർണ വിലയിൽ കാര്യമായി പ്രതിഫലിക്കും. വിപണി വിദഗ്ധർ പറയുന്നത് രാജ്യാന്തര വില ഉടൻ തന്നെ 3,400 ഡോളർ മറികടക്കുമെന്നാണ്.

സ്വർണാഭരണം വാങ്ങാൻ എത്ര വില നൽകേണ്ടി വരും?
ഇന്ന് 5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഒരുമിക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,964 രൂപ നൽകേണ്ടി വരുന്നു. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് 9,792 രൂപ വേണം. സ്വർണ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്നലെ വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നത്തേയും വ്യാപാരം.
വില ഇനിയും ഇടിയുമോ?
യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിൽ അയവുണ്ടായത് ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചർച്ചകൾ സജീവമായതോടെ ഓഹരി വിപണികൾ കൂടുതൽ ശക്തിയാർജ്ജിച്ചു. ഇത് സ്വർണത്തിന് മങ്ങലുണ്ടാക്കി. നിരവധി ആളുകൾ സ്വർണ നിക്ഷേപത്തിൽ നിന്നും പിൻവാങ്ങി ഓഹരികളിലേക്കും മറ്റു നിക്ഷേപങ്ങളിലേക്കും മടങ്ങി. ഇതെല്ലാം സ്വർണ വില ഇടിയാൻ കാരണമായി.
റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നുള്ള അമിത ലാഭമെടുപ്പും സ്വർണ വില ഇടിയാനുള്ള കാരണങ്ങളിലൊന്നായി. എന്നാൽ താരിഫ് പ്രതിസന്ധികൾ അവസാനിപ്പിക്കാൻ തീരുമാനം ആയില്ലെങ്കിൽ സ്വർണ വില ചിലപ്പോൾ ഇനിയും ഉയർന്നേക്കാം.
മാത്രമല്ല യുഎസ് ഫെഡറൽ റിസർവ് അവരുടെ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത വ്യക്തമാക്കുന്നു. ഒരു പക്ഷേ പലിശ കുറച്ചാൽ ഡോളർ വീഴും. അതോടെ സ്വർണ വില കുത്തനെ ഉയരുകയും ചെയ്യും.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്നും വിലയിൽ മാറ്റമില്ല. വിവാഹത്തിന് ഒരുങ്ങുന്നവർ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ. സ്വർണ വിലയിൽ നിലവിൽ മാറ്റമില്ലാത്തതിനാൽ ഇതാണ് സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം. സാധാരണക്കാർക്കും ഇത് ആശ്വാസകരമാണ്. വിലയിൽ അപ്രതീക്ഷിത ഇടിവുണ്ടായില്ലെങ്കിലും അടുത്ത വിലക്കയറ്റത്തിനു മുന്നേ സ്വർണ വാങ്ങുന്നതായിരിക്കും നല്ലത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications