Kerala Gold Rate: കേരളത്തിൽ ചാഞ്ചാട്ടം, ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു: രാജ്യാന്തര വിലയും മുന്നേറ്റത്തിൽ
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് കേരളത്തിൽ സ്വർണ വില ഉയർന്നു. ഇന്നലെ ഒരു ദിവസം വില കുറഞ്ഞിരുന്നെങ്കിലും ഇന്ന് വീണ്ടും വില കുതിക്കുന്നു. ഇന്ന് പവന് 80 രൂപയാണ് ഉയർന്നത്. സ്വർണം വാങ്ങുന്നവരുടെ പ്രതീക്ഷകളെല്ലാം മങ്ങുന്നു. നിലവിലെ സാഹചര്യം തുടർച്ചാൽ അടുത്ത ആഴ്ചയും സ്വർണ വില പിടിവീഴാതെ കുതിച്ചു കൊണ്ടിരിക്കും. രാജ്യാന്തര വിലയും നേട്ടത്തിൽ തുടരുന്നു. ഇന്ന് സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ ഉയർന്ന് 9060 രൂപയായി. ഒരു പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9883 രൂപയും പവന് 79,064 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7413 രൂപയും പവന് 59,304 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,336.74 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില കുതിക്കുന്നതിന് സമാനമായിട്ടാണ് കേരളത്തിലും സ്വർണ വില ഉയരുന്നത്. രാജ്യാന്തര വെള്ളി വിലയും നേട്ടത്തിലാണ്.
സ്വർണത്തിൻ്റെ ചരിത്രക്കുതിപ്പ്
ഇന്ന് 22 കാരറ്റ് സ്വർണം പവന് 72,480 രൂപയാണ് വില. എന്നാൽ 10 വർഷം മുന്നേ അതായത് 2015 ജൂലൈ 5ന് സ്വർണം പവന് വെറും 19640 രൂപയായിരുന്നു വില. അതായത് അന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 21,290 രൂപ മതിയായിരുന്നു. ഇന്ന് അര പവൻ പോലും ഈ തുകയിൽ വാങ്ങാൻ സാധിക്കില്ല എന്നതാണ് ദുഖകരം.

രാജ്യാന്തര മാറ്റങ്ങളാണോ ഇന്ന് വില കുതിക്കാൻ കാരണം
താരിഫ് പ്രതിസന്ധികൾ വീണ്ടും ഉയർന്നേക്കാം എന്നത് സ്വർണ വിലക്ക് കൂടുതൽ കരുത്തേകുന്നു. നിലവിൽ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കുത്തനെ ഉയർന്നതാണ് സ്വർണത്തിൻ്റെ വിലയും ഉയരുന്നതിന് കാരണമാവുന്നത്. ഇന്നലെ രാജ്യാന്തര വിലയിലും നേരിയ തളർച്ച ഉണ്ടായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. യുഎസിൻ്റെ സാമ്പത്തിക രംഗത്ത് താരിഫ് വിതക്കുന്ന പ്രതിസന്ധികളെല്ലാം സ്വർണ വിലക്ക് ശക്തി നൽകും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നി ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്നത്തെ സ്വർണ വിലക്കൊപ്പം ഈ ചാർജുകൾ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,440 രൂപ നൽകേണ്ടി വരും. അതുപോലെ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,850 രൂപയും കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുന്നതാണ് ആഭരണ വിലയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. സാധാരണയായി 5 മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഓരോ ആഭരണത്തിൻ്റെ ഡിസൈൻ അനുസരിച്ചാണ് പണിക്കൂലി കണക്കാക്കുന്നത്.
സ്വർണം വാങ്ങുന്നോ? നിക്ഷേപങ്ങളാണോ നല്ലത്?
സ്വർണ വില ഉയരുന്നത് പേടി സൃഷ്ടിക്കുന്നു. ഇന്ത്യൻ സംസ്കാരം അനുസരിച്ച് സ്വർണത്തിനും പ്രത്യേകിച്ച് സ്വർണാഭരണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാൽ തന്നെ വില ഉയർന്നാലും ഇന്ത്യക്കാർ സ്വർണാഭരണം വാങ്ങുന്നു. എങ്കിൽ ഈ വിലക്കയറ്റത്തിൽ നിന്നും സുരക്ഷിതമായി സ്വർണം വാങ്ങുവാൻ വിവിധ സ്വർണ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിരന്തരമായ ഇടിവ് സംഭവിക്കാത്ത നിക്ഷേപങ്ങളാണ് ഇത്. അതിനാൽ വമ്പൻ ലാഭം കിട്ടുമ്പോൾ ആ തുക പിൻവലിച്ച് സ്വർണം വാങ്ങിക്കൂട്ടാം.


Click it and Unblock the Notifications


