ഇന്ന് സ്വർണ വില കുതിക്കുന്നു. നീണ്ട 5 ദിവസത്തിനു ശേഷമാണ് സ്വർണ വില ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വ്യാപാര ദിവസമായ ശനിയാഴ്ച വില മാറ്റിമില്ലാതെ തുടരുകയായിരുന്നു. എന്നാൽ രാജ്യാന്തര വില മെച്ചപ്പെട്ടിരുന്നു. അതാണ് ഇന്ന് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്. ഇന്ന് പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ വാങ്ങൽ ആവേശമെല്ലാം അവസാനിക്കുന്നു. സ്വർണ വില ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് നഷ്ടമുണ്ടായപ്പോൾ വാങ്ങുന്നവരുടെ എണ്ണം കാര്യമായി വർദ്ധിച്ചിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8775 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 70,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9573 രൂപയും പവന് 76,584 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7180 രൂപയും പവന് 57,440 രൂപയുമാണ്.
മെയ് 1ാം തിയ്യതി വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,256.05 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതായത് രാജ്യാന്തര വില വീണ്ടും ശക്തിയാർജ്ജിക്കുന്നു. ഇത് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കും. മാത്രമല്ല ഇന്ന് ഡോളറിനെതിരെ രൂപ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. ഇതും കേരളത്തിൽ സ്വർണ വിലയ്ക്ക് കരുത്തേകി.

സ്വർണ വില കുതിച്ചു, ഇനി മുന്നോട്ട്....
യുഎസ്-ചൈന വ്യാപാരയുദ്ധം താത്കാലികമായി അവസാനിക്കുന്നുണ്ട്, എന്നാൽ അതിന് ഔദ്യോഗിക സ്ഥിരീകരണമാകാത്തത് സ്വർണവില ഉയരാൻ കാരണമാവുന്നു. അതിനു പുറമേ യുഎസിന് ഏറ്റവും വലിയ എതിരാളിയായി ഇപ്പോൾ ജപ്പാൻ മാറിയിരിക്കുന്നു. ഇത് പുതിയ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയേക്കാം. അടുത്ത യുദ്ധ സാധ്യതയും സംഭവിച്ചേക്കാം. അതിനാൽ സ്വർണ വില ഉയരാൻ സാധ്യതയേറെയാണ്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അവരുടെ അടിസ്ഥാന പലിശനിരക്ക് കുറക്കുമോ അതോ ഉയർത്തുമോ എന്ന ആശങ്ക ബുധനാഴ്ചയോ അവസാനിക്കും. പലിശനിരക്ക് കുറയ്ക്കണമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം. എന്നാൽ പലിശ കുറച്ചാൽ സ്വർണത്തിൻ്റെ ശക്തി വർദ്ധിക്കും. ഇതോടെ സ്വർണ വില പ്രതീക്ഷിച്ചിതിലും ഉയർന്ന നിരക്കിലേക്ക് എത്തും. സ്വർണം ഉയരുന്നതോടെ ഡോളറും ബോണ്ടും വീഴും.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? ഒരു പവന് എത്ര വേണം?
ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,974 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,543 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുന്നതാണ് സ്വർണാഭരണ വിലയിലെ ഈ മാറ്റങ്ങൾക്കു കാരണം. വരും ദിവസങ്ങളിലും സ്വർണ വില ഉയർന്നാൽ അത് ആഭരണ വിലയിലും പ്രതിഫലിക്കും.
ഇന്ന് സ്വർണം വാങ്ങുന്നോ? നിക്ഷേപകർക്ക് ആവേശം...
ഇന്ന് വീണ്ടും സ്വർണ വില കുതിച്ചതോടെ നിക്ഷേപകർക്ക് ഏറെ ആവേശമായി. എന്നാൽ സാധാരണക്കാർക്ക് തിരിച്ചടിയായി. വിവാഹത്തിനായി സ്വർണ പർച്ചേസ് നടത്തുന്നവർക്ക് ഈ വിലക്കയറ്റം നിരാശയുണർത്തുന്നു. വരും ദിവസങ്ങളിലും രാജ്യാന്തര വില കുതിച്ചാൽ കേരളത്തിലും വില ക്രമാതീതമായി വർദ്ധിക്കും. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വർണത്തിന് വീണ്ടും എത്തും. സ്വർണം വാങ്ങാൻ പ്ലാനുള്ളവർ ഇന്നത്തെ വിലയിൽ തന്നെ വേഗം അഡ്വാൻസ് ബുക്ക് ചെയ്തോളൂ, ഈ ട്രെൻഡ് തുടർന്നാൽ വില ഇനിയും ഉയരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications