ദേ... പിന്നെയും ഉയർന്നു. ഇന്ന് കേരളത്തിൽ സ്വർണ വില വർദ്ധിച്ചിരിക്കുന്നു. ഇന്നലെ വില കുറഞ്ഞതിൽ നേരിയ ആശ്വാസമുണ്ടായെങ്കിലും ഇന്ന് വീണ്ടും നിരാശയേകി വില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ ഉയർന്നു. രാജ്യാന്തര വിലയും ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യാന്തര വില തുടർച്ചയായി തളർച്ചയിലായിരുന്നു, എന്നാൽ ഇന്ന് കരകയറിയിരിക്കുന്നു. ഇതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്. ആഗോള തലത്തിലെ പ്രതിസന്ധികളാണ് സ്വർണ വിലയ്ക്ക് ശക്തി നൽകുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 8920 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 71,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9731 രൂപയും പവന് 77,848 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7299 രൂപയും പവന് 58,392 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില മെച്ചപ്പെട്ടു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,293.14 ഡോളറിലെത്തി. അതായത് ഇന്നലെ രാജ്യാന്തര വില 3,250 ഡോളറിലും താഴെയായിരുന്നു. അതിൽ നിന്നും വില നേരിയ കുതിപ്പ് കാഴ്ച വെച്ചിട്ടുണ്ട്. ഒപ്പം ഇന്ന് വെള്ളി വിലയും ഇടിവിലാണ്.

താരിഫ് പൂട്ട് പൊട്ടിച്ച് ട്രംപ്, സ്വർണം കുതിച്ചുയരും....
ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് യുഎസ് കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ സ്വർണ വില ഇടിഞ്ഞു. എന്നാൽ കീഴ്ക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചെങ്കിലും യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ് ഫെഡറൽ സർക്യൂട്ടിൽ നിന്നും കീഴ്ക്കോടതിയുടെ താരിഫിനെതിരെയുള്ള ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ഇതോടെ സ്വർണ വില ഉയർന്നു.
താരിഫ് നയങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കീഴ്ക്കോടതി ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചാലും താരിഫ് നടപ്പിലാക്കാൻ മറ്റു മാർഗങ്ങളുണ്ടെന്നാണ് ട്രംപ് ഭരണക്കൂടത്തിലുള്ളവർ പറയുന്നത്. ഇത് സ്വർണ വില ഉയരുന്നതിനുള്ള ശക്തമായ കാരണങ്ങൾ സൃഷ്ടിക്കുന്നു. താരിഫ് തിരിച്ചു വന്നാൽ സ്വർണ വില കുതിച്ചുയരും.
രാജ്യത്ത് പ്രതിസന്ധികൾ സംഭവിക്കുമ്പോൾ സ്വർണവില 'സുരക്ഷിത നിക്ഷേപം എന്ന പെരുമ നേടും. നിലവിൽ യുഎസിൽ തൊഴിലില്ലായ്മ രൂക്ഷമാവുന്നുണ്ട്. ഇത് യുഎസിൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് തുറന്ന് കാട്ടുന്നു. ഈ സാഹചര്യം സ്വർണ വില കുതിക്കാൻ വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് വില ഉയർന്നതിനാൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,228 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,520 രൂപയും വേണം. പണിക്കൂലിയ്ക്ക് അനുസരിച്ച് ആഭരണങ്ങളുടെ വാങ്ങൽ വിലയിൽ മാറ്റം വരും. 5 ശതമാനം മുതൽ 35 ശതമാനം വരെ പണിക്കൂലി ഉയരും.
സ്വർണ വില മുന്നോട്ട്, വാങ്ങുന്നവർ പിന്നോട്ട്...
സ്വർണ വില ഉയർന്നതോടെ വാങ്ങുന്നവർക്ക് വീണ്ടും നിരാശയായി. വിവാഹ സീസണ് വിരാമം ആവുന്നെങ്കിലും ആവശ്യക്കാർക്ക് കുറവില്ല എന്നതാണ് സ്വർണത്തിൻ്റെ ശക്തിയും. ഇന്ന് നേരിയ കുതിപ്പാണെങ്കിലും നിലവിലെ ആഗോള വിപണിയിലെ മാറ്റങ്ങൾ സ്വർണ വിലയ്ക്ക് അനുകൂലമായി മാറും. അതും ഭാവിയിൽ സ്വർണ വിലയുടെ അപ്രതീക്ഷിത കുതിപ്പിലേക്ക് നയിക്കും. ഇന്ന് ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്തോളൂ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications