സ്വർണ വിലയ്ക്ക് ഇന്ന് കുതിപ്പോട് കുതിപ്പ്: പൊന്നിൻ വില പവന് 73,000 രൂപ കടന്നു, ആഭരണപ്രേമികൾക്ക് നിരാശ
കുതിപ്പോട് കുതിപ്പ്. ഇന്നും കേരളത്തിലെ സ്വർണ വില കുതിക്കുന്നു. ഇന്നും വാങ്ങൽ വില ഉയർന്നതോടെ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും നിരാശയാണ്. ഇന്ന് പവന് 440 രൂപയാണ് ഉയർന്നത്. രണ്ടാഴ്ചത്തെ വിലക്കുറവിന് ശേഷം കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 3,000 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 375 രൂപയും കയറി. രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമാവുന്നത്. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അതോ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ പദ്ധതി?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് 9130 രൂപയായി. പവന് 440 രൂപ ഉയർന്ന് 73,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9960 രൂപയും പവന് 79,680 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7470 രൂപയും പവന് 59,760 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില വമ്പൻ കുതിപ്പിലാണ്. എന്നാൽ ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 3,358.51 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതായത് നേരിയ ഇടിവുണ്ടായിട്ടുണ്ട്.. ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ ഉയർന്നിട്ടുണ്ട്.

ഇന്ത്യയിൽ സ്വർണ വില കുതിക്കുന്നു
നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെല്ലാം സ്വർണ വിലയ്ക്ക് വീണ്ടും ശക്തി പകരും. മാത്രമല്ല യുഎസിൻ്റെ സാമ്പത്തിക രംഗത്തുണ്ടാവുന്ന സംഭവ വികാസങ്ങളും സ്വർണത്തിന് കരുത്തേകും. യുഎസിന്റെ സാമ്പത്തികസ്ഥിതി മോശമായിരിക്കുമെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ പറഞ്ഞതോടെ സ്വർണ വില കുതിക്കുന്നു. യുഎസ് ഫെഡ് റിസർവിൻ്റെ പണ നയത്തിൽ അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് തീരുമാനിച്ചു. ഇതും സ്വർണ വില ഉയരാൻ വഴിയൊരുക്കി.
നിലവിലെ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമാവുന്നതും സ്വർണ വില ഉയരാൻ കാരണമാവും. അതിനാൽ ഇന്ത്യയിൽ വരും ദിവസങ്ങളിലും സ്വർണ വില ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,045 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,927 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധികമായി നൽകേണ്ട ചാർജുകൾ. ഇവിലെ 5% മിനിമം പണിക്കൂലിയാണ് ഈടാക്കിയത്. 35 ശതമാനം വരെ പണിക്കൂലി ഈടാക്കാൻ സാധ്യതയുണ്ട്. അതിന് അനുസരിച്ച് ഈ വിലയിൽ മാറ്റം വരും.
സ്വർണത്തിൽ നിക്ഷേപിക്കണോ?
ഇന്ന് സ്വർണ വില കുതിച്ചുയരുന്നു. ഈ വിലക്കയറ്റത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ഉചിതമായ തീരുമാനം?. ആഭരണം വാങ്ങുന്നത് അൽപം പ്രയാസകരമായ കാര്യമാണ്. സ്വർണ വിലക്കയറ്റം സ്വർണ നിക്ഷേപകരിൽ ആവേശം ഉയർത്തുന്നു. മാത്രമല്ല ഭാവിയിലേക്ക് നേട്ടം ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച തീരുമാനമാണ്.
പക്ഷേ സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇനിയൊരു വിലക്കുറവിനായി കാത്തിരിക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യം മുന്നോട്ട് പോയാഷ സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത. വാങ്ങുന്നവർക്ക് ഒറ്റയടിക്ക് ആഭരണം വാങ്ങുന്നത് എളുപ്പമല്ല.


Click it and Unblock the Notifications


