കേരളത്തിലെ സ്വർണ വില ഇന്നും ഉയർന്നിട്ടുണ്ട്. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമാവുന്നതോടെ സ്വർണ വില കുതിക്കുന്നു. നിക്ഷേപകർക്ക് ഇതൊരു മികച്ച അവസരമാണ്. സംഘർഷം തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണ വില ഉയരും. ഇന്ന് പവന് 240 രൂപയാണ് കുതിച്ചത്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ എപ്പോഴും സ്വർണത്തിന് അനുകൂല സാഹചര്യമാണ് നൽകുന്നത്. നിലവിൽ രാജ്യത്തെ സാഹചര്യം സാധാരണക്കാരിൽ ആശങ്കയുണ്ടാക്കുന്നു. ഇതാണ് സ്വർണ വിലയുടെ ശക്തി വർദ്ധിപ്പിക്കുന്നത്.
യുദ്ധം പോലെ ഇതൊരു വിവാഹ സീസണാണ് എന്നതും സാധാരണക്കാർക്ക് സ്വർണക്കുതിപ്പിൽ നിരാശ വർദ്ധിപ്പിക്കുന്നു. ഇന്ന് സ്വർണം വാങ്ങുന്നോ അതോ വിൽക്കുന്നോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ ഉയർന്ന് 9045 രൂപയായി. പവന് 240 രൂപ ഉയർന്ന് 72,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9868 രൂപയും പവന് 78,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7401 രൂപയും പവന് 59,208 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും കുതിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,326.15 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡോളർ ഇൻഡക്സിൽ കുതിച്ചുയർന്നെങ്കിലും ഇന്ന് വീണ്ടും വീഴുകയായിരുന്നു. ഡോളറിനൊപ്പം ഇന്ത്യൻ രൂപയും തകർന്നടിഞ്ഞു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം കടുക്കുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണിയും കുത്തനെ ഇടിയുന്നു. ഇതെല്ലാം സ്വർണ വില കുതിക്കാൻ വഴിയൊരുക്കുന്നു.

ഇന്ത്യയിൽ സ്വർണ വില കുതിക്കുന്നു
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം വർദ്ധിക്കുന്നതോടെ സ്വർണ വില കുതിക്കുന്നു. ഈ പ്രതിസന്ധി തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണ വില കുതിക്കും. താരിഫ് പ്രതിസന്ധികൾക്ക് ആശ്വാസമായെങ്കിലും ഇപ്പോൾ ഇന്ത്യ- പാക്കിസ്ഥാൻ ഭൗമരാഷ്ട്ര സംഘർഷങ്ങൾ കടുക്കുന്നു. താരിഫ് പ്രശ്നങ്ങൾക്കു ശേഷം യുഎസുമായി യുകെ വ്യാപാരക്കരാറിലെത്തിയിരുന്നു. ഇതോടെ സ്വർണ വിലയിൽ ഇടക്കാല ഇടിവുണ്ടായി. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ഉടനെ തന്നെ കരാറിലെത്തുമെന്നാണ് സൂചന.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,310 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,835 രൂപ കൊടുക്കേണ്ടി വരും. അതായത് പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് സ്വർണഭാരണ വിലയിൽ അധികമായി ഉൾപ്പെടുന്ന ചാർജുകൾ. ഈ ചാർജുകൾ ഈടാക്കുന്നതോടെ ആഭരണത്തിന് വീണ്ടും വില കുതിക്കുന്നു. ഇവിലെ 5% മിനിമം പണിക്കൂലിയാണ് ഈടാക്കിയത്. അതിലും ഉയർന്ന പണിക്കൂലി ഈടാക്കിയാൽ വിലയും ഉയരും.
സ്വർണം വാങ്ങണോ അതോ വിൽക്കണോ?
ഇന്ന് സ്വർണ വില കുതിക്കുന്നു. സാധാരണക്കാർക്ക് സ്വർണം വാങ്ങാൻ പ്രയാസകരമായിരിക്കും. നിലവിലെ സാഹചര്യത്തിൽ വില 73,000ലേക്കാണ് വീണ്ടും കുതിക്കുന്നത്. എന്നാൽ സ്വർണം വാങ്ങുന്നവരേക്കാൾ തിക്കും തിരക്കുമാണ് സ്വർണം വിൽക്കാനായി എത്തുന്നവരുടേത്. വില കയറുന്നതിനാൽ ഒട്ടനവധി ആളുകളാണ് പഴയ സ്വർണം വിൽക്കാനായി എത്തുന്നത്. സ്വർണം വിൽക്കാൻ ഇതൊരു മികച്ച സമയമാണ്. മാത്രമല്ല , സ്വർണ നിക്ഷേപകർക്കും ഈ സംഘർഷ സാഹചര്യം പുതിയ വെളിച്ചം പകരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications