ഓരോ ദിവസവും സ്വർണ വില കൂടിയും കുറഞ്ഞും മാറി മറിയുന്നു. ഇത് സ്വർണം വാങ്ങുന്നവർക്കും വ്യാപാരികൾക്കും ആശങ്കയുണ്ടാക്കുന്നോ? ഇന്ന് കേരളത്തിൽ സ്വർണം പവന് 360 രൂപ ഉയർന്നു. ഇന്നലെ പവന് 320 രൂപ ഇടിഞ്ഞിരുന്നു. നിലവിലെ ഈ ട്രെൻഡ് കാരണം പവൻ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 71,000ൽ തന്നെ തുടരുന്നു. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഒറ്റയടിക്ക് വലിയൊരു കുതിപ്പ് സംഭവിച്ചാൽ കേരളത്തിൽ പവന് 72,000 കടന്നേക്കും.
വിവാഹ സീസൺ അവസാനിക്കാറായി, ഒപ്പം മഴക്കാലവും എത്തി. എന്നിട്ടും സ്വർണാഭരണം വാങ്ങുന്നവരുടെ തിരക്കിൽ യാതൊരു കുറവുമില്ല. ഇന്ന് വില കുതിച്ചതിനാൽ നാളെ വില ഇടിയുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ ഉയർന്ന് 8995 രൂപയായി. പവന് 360 രൂപ ഉയർന്ന് 71,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9813 രൂപയും പവന് 78,504 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7360 രൂപയും പവന് 58,880 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുതിച്ചിരുന്നെങ്കിലും നിലവിൽ വില ഇടിയുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,337.39 ഡോളറിലെത്തി. ഇന്ന് 3,348 ഡോളറിലേക്ക് രാജ്യാന്തര വില ഉയർന്നിരുന്നു, അതാണ് കേരളത്തിലും വില കുതിച്ചത്. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു.

സ്വർണ വില വീണ്ടും കരകയറി...
ഇന്ന് വീണ്ടും സ്വർണ വില കുതിക്കുന്നു. വിലക്കയറ്റത്തിൻ്റെ പ്രധാന കാരണം ഡൊണാൾഡ് ട്രംപിൻ്റെ പുതിയ നിയമം തന്നെ. ട്രംപിൻ്റെ 'ബിഗ് ബ്യൂട്ടിഫുൾ നികുതി നിയമം' പാസാക്കിയത് ഡോളറിന് വൻ തിരിച്ചടിയായി. കടബാധ്യത കുറക്കാൻ വേണ്ടിയാണ് പുതിയ നിയമത്തിന് രൂപം നൽകിയത്. എന്നാൽ റേറ്റിങ് ഏജൻസിയായ മൂഡീസ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതോടെ ഡോളർ കടുത്ത സമ്മർദ്ദം തുടരുന്നു.
മറുവശത്ത് യൂറോപ്യൻ യൂണിയനു മേൽ പ്രഖ്യാപിച്ച താരിഫ് നയം താത്കാലികമായി നിർത്തിയതോടെ യൂറോയുടെ മൂല്യം വർദ്ധിച്ചു. ഇതും ഡോളറിന് തിരിച്ചടിയായി. ഇതെല്ലാം സ്വർണത്തിന് ശക്തി നൽകി. ഡോളർ തളരുമ്പോഴെല്ലാം സ്വർണ വില ഉയരാറുണ്ട്. ഡോളർ ഇടിയുമ്പോൾ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിച്ചെലവ് കുറയുന്നു. ഇത് ഡിമാൻഡ് ഉയർത്തുകയും അതുവഴി വില കുതിക്കുകയും ചെയ്യുന്നു.
രാജ്യാന്തര വില ഇത്തരത്തിൽ കുതിച്ചെങ്കിലും നിലവിൽ അൽപം ഇടിവിലേക്ക് എത്തി. എന്നാൽ വില ഇനിയും ഉയരാനാണ് സാധ്യത. റഷ്യ-യുക്രെയ്ൻ സംഘർഷം വർദ്ധിക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് ഭീഷണി ഉയർത്തുന്നതിനാൽ സ്വർണ വിലയ്ക്ക് അനുകൂല സാഹചര്യം വിതക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് എത്തുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,877 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,595 രൂപയും വേണം. ഉയർന്ന പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങൾക്ക് ഇതിലും വില ഉയർന്നേക്കാം. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയിലും വർദ്ധനവുണ്ടാവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
