വില കുറഞ്ഞോ പൊന്നേ! കേരളത്തിൽ ഇന്ന് വീണ്ടും സ്വർണ വില ഇടിയുന്നു. ഇത് സാധാരണക്കാർക്ക് നേരിയ ആശ്വാസം നൽകുന്നു. ഇന്ന് പവന് 400 രൂപയാണ് ഇടിഞ്ഞത്. ജൂലൈ 5 ശനിയാഴ്ച സ്വർണ വില പവന് 80 രൂപ ഉയർന്നിരുന്നു. ഇന്നും വില താഴ്ന്നിറങ്ങിയെങ്കിലും നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വിലയിൽ ഏതു നിമിഷവും ഒരു കുതിപ്പ് പ്രതീക്ഷിക്കാം. അതിനാൽ സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്യുന്നതാണ് ഉചിതമായ തീരുമാനം. രാജ്യാന്തര വിലയും ഒടുവിൽ ഇടിയുന്നുണ്ട്. ആഗോള തലത്തിലെ പുതിയ പ്രശ്നങ്ങളാണ് ഇടിവിലേക്ക് എത്തിയത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 72,080 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9829 രൂപയും പവന് 78,632 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7372 രൂപയും പവന് 58,976 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിലയും ഇടിയുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,306.88 ഡോളറിലെത്തി. സ്വർണ വിലക്കൊപ്പം വെള്ളി വിലയും ഇടിവിലേക്ക് എത്തി. ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇടിഞ്ഞതാണ് കേരളത്തിലും സ്വർണ വില കുറയാൻ കാരണമായത്.

സ്വർണ വിലക്ക് ഭീഷണിയായി താരിഫ്
യുഎസും വിവിധ രാജ്യങ്ങളുമായുള്ള താരിഫ് ചർച്ചകളാണ് ഇന്ന് സ്വർണവിലയെ താഴ്ത്താൻ കാരണമായത്. താരിഫ് പ്രതിസന്ധികൾ അകലുന്നതും, യുക്രെയ്ൻ-റഷ്യ-ഇസ്രയേൽ സംഘർഷങ്ങളിലെ അയവും സ്വർണ വിലക്ക് തിരിച്ചടിയായി. പ്രതിസന്ധികൾ അവസാനിക്കുന്നത് സ്വർണ വിലക്ക് ആശ്വാസം നൽകില്ല. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങൾ സ്വർണ വില ഇടിയുന്നതിലേക്ക് നയിക്കും. ഇതോടൊപ്പം സ്വർണ നിക്ഷേപങ്ങളുടെ ശക്തിയും ഇടിയും.
ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറക്കുമെന്ന തീരുമാനത്തിൽ നിന്നും പിൻമാറിയതും, ഡൊണാൾഡ് ട്രംപും ജെറോ പവലും തമ്മിലുള്ള വാക്ക് തർക്കങ്ങളുമെല്ലാം സ്വർണ വിലയെ തളർത്തുന്നുണ്ട്. നിലവിൽ ട്രംപിൻ്റ് താരിഫ് നയങ്ങളാണ് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതിൽ നിന്നും കേന്ദ്ര ബാങ്കിനെ പിൻവലിക്കുന്നത്.
ഒരു പവൻ ആഭരണം വാങ്ങാൻ എത്ര കണക്കാക്കണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,007 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,795 രൂപയും കൊടുക്കേണ്ടി വരും. സ്വർണ വില ഇടിഞ്ഞെങ്കിലും സ്വർണാഭരണ വില ഏകദേശം 80,000 രൂപക്ക് അരികിലെത്തും.
സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ?
സ്വർണ വില ഇടിയുന്നതിനാൽ സാധാരണക്കാരെല്ലാം ആഭരണം വാങ്ങാൻ ആവേശം കൂട്ടും. എന്നാൽ ഈ വിലക്കുറവ് സ്ഥിരമായ ഇടിവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കരുത്. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമുണ്ട്. വിലയിൽ നേരിയ കയറ്റം അടുത്ത സെഷനിൽ സംഭവിച്ചേക്കാം. അതിനു മുന്നേ ഇന്നത്തെ വിലയിൽ തന്നെ സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കിൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും ഉയർന്ന നിരക്കിലേക്ക് വില ഉയർന്നേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications