സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ രണ്ടാം ദിനവും സ്വർണം താഴേക്ക് വീഴുന്നു. ഇന്ന് പവന് 680 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നവരാത്രിയും ദീപാവലിയും ഒരുമിച്ച് വരാനിരിക്കുന്നതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത. അതിനാൽ നിലവിലെ വിലക്കുറവ് നാളെ വമ്പൻ കുതിപ്പിലേക്ക് വഴിതെളിച്ചേക്കാം.
സ്വർണ വിലയിലെ ഇടിവ് ആശ്വാസം നൽകുന്നുണ്ട്. ഓരോ ദിവസവും വിലയിൽ ഇടിവുണ്ടോ എന്നാണ് സാധാരണക്കാർ അന്വേഷിക്കുന്നത്. ഇതിനാൽ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ തിരക്ക് വർദ്ധിച്ചേക്കാം. നിലവിൽ ഉത്സവ സീസണും വന്നെത്തിയതിനാൽ സ്വർണം വാങ്ങാൻ ആവേശം വർദ്ധിക്കും. സ്വർണം ഗണ്യമായി വാങ്ങിക്കൂട്ടിയാൽ അത് വിലക്കയറ്റത്തിനും കാരണമാവും.
സ്വർണ വിലയിൽ മാറ്റം വന്നതോടെ സാധാരണക്കാർക്ക് ഇന്ന് വാങ്ങാൻ നല്ല സമയമാണെന്ന് കണക്കാക്കാം. അതിനാൽ ഇന്ന് തന്നെ സ്വർണം വാങ്ങിയാലോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ കുറഞ്ഞ് 10,490 രൂപയായി. ഒരു പവന് 680 രൂപ കുറഞ്ഞ് 83,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,04,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,444 രൂപയും പവന് 91,552 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8583 രൂപയും പവന് 68,664 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്നും താഴേക്ക്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,733.83 ഡോളറിലെത്തി. രാജ്യാന്തര വിലയിലെ വീഴ്ച കേരളത്തിലും ഒരുപോലെ പ്രതിഫലിക്കുന്നു.

സ്വർണ വിലയിൽ ചാഞ്ചാട്ടം
ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കാരണമാണ്. പ്രധാനമായും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പാണ് സ്വർണ വില ഇടിയാൻ കാരണം. 3,700 ഡോളർ കടന്ന് മുന്നേറ്റം തുടർന്ന രാജ്യാന്തര വിലയാണ് ഇപ്പോൾ ബ്രേക്കിട്ടിരിക്കുന്നത്. നിക്ഷേപങ്ങളിലെ പ്രതിസന്ധി മൂലം ഡോളറും ബോണ്ടും ശക്തമായി മുന്നേറി. ഇതും സ്വർണ വില കുതിച്ചുയരാൻ കാരണമായി.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 90,810 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,390 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും ആഭരണം വാങ്ങുമ്പോഴുള്ള വില സാധാരണക്കാർക്ക് ആശ്വാസകരമല്ല. 90,000 രൂപക്ക് മുകളിൽ ഒരു പവൻ ആഭരണത്തിന് കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications