ആഭരണപ്രേമികളേ ഇതിലേ.... ഇന്ന് കേരളത്തിലെ സ്വർണ വില കുത്തനെ ഇടിഞ്ഞു. വില ഇടിഞ്ഞതോടെ പവൻ വില വീണ്ടും 68,000ലേക്ക് വീണു. വാങ്ങുന്നവർക്ക് ഏറ്റവും ബെസ്റ്റ് ടൈം തന്നെയാണ് ഇത്. ഈ മാസത്തെ ഏറ്റവും കനത്ത ഇടിവാണ് ഇന്ന് സംഭവിച്ചത്. സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും ഇത് ആശ്വാസ വാർത്തയായി. ഇന്ന് പവന് ഒറ്റയടിക്ക് 1,560 രൂപ കുറഞ്ഞു. നിങ്ങൾ വാങ്ങുന്നില്ലേ? ഇന്നലെയും കേരളത്തിൽ സ്വർണ വില ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ തകർച്ചയാണ് കേരളത്തിലും വില ഇടിയാൻ വഴിയൊരുക്കിയത്.
ഇന്നത്തെ സ്വർണ വില അറിയാം...
ഇന്ന് ഒരു ഗ്രാമിന് 195 രൂപ കുറഞ്ഞ് 8610 രൂപയായി. പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 86,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9393 രൂപയും പവന് 75,144 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7045 രൂപയും പവന് 56,360 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുത്തനെ ഇടിഞ്ഞു. അതാണ് ഇന്ത്യയിലെ സ്വർണയിലും പ്രതിഫലിച്ചത്. സ്പോട്ട് സ്വർണ വില ഔൺസിന് 3,148.29 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വെള്ളി വിലയും ഇടിയുന്നു. ഇന്ത്യയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഡോളർ ശക്തിയാർജ്ജിക്കുന്നതോടെ സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നു. ഇത് ആഭ്യന്തര വില ഇടിയാൻ കാരണമാവുന്നു.

ഇന്ത്യയിൽ സ്വർണ വില തകരുന്നു
യുഎസും ചൈനയും തമ്മിലുള്ള താരിഫ് പ്രശ്നങ്ങൾക്ക് ശമനമുണ്ടായതു പോലെ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായും താരിഫ് വിഷയത്തിൽ ഒത്തുതീർപ്പാക്കുന്നു. ഇതാണ് ഇന്ന് സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാവാൻ കാരണമായത്. താരിഫ് പ്രശ്നങ്ങൾക്ക് ആശ്വാസമുണ്ടാവുന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ കൂടുതൽ കരുത്തോടെ മുന്നേറും.
എന്നാൽ താരിഫ് പ്രതിസന്ധി അവസാനിക്കുന്നതോടെ സ്വർണത്തിൻ്റെ മാറ്റ് കുറയുകയും വില ഇടിയുകയും നിക്ഷേപകർ സ്വർണത്തിൽ നിന്നും ഓഹരി നിക്ഷേപങ്ങളിലേക്കും മറ്റും ചുവടു മാറ്റാനും കാരണമാവുന്നു. നിലവിലെ സാഹചര്യത്തിൽ വില ഇടിഞ്ഞതോടെ നിക്ഷേപകർ മറ്റു നിക്ഷേപങ്ങളിലേക്ക് ചേക്കേറും.
ഇന്ന് സ്വർണാഭരണത്തിന് എത്ര കൊടുക്കണം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് സ്വർണാഭരണ വിലയിൽ ഈടാക്കുന്ന അധിക ചാർജുകൾ. ഇന്നത്തെ സ്വർണ വിലയ്ക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 74,548 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,318 രൂപയും കൊടുക്കേണ്ടി വരും. ഇന്ന് സ്വർണത്തിന് വില ഇടിഞ്ഞതോടെ വാങ്ങൽ വിലയും കുറഞ്ഞിട്ടുണ്ട്. വില കുതിച്ചപ്പോൾ ആഭരണ വില 80,000 രൂപയ്ക്ക് അരികിൽ എത്തിയിരുന്നു.
സ്വർണം വാങ്ങുന്നുണ്ടോ?
ഈ മാസത്തെ ഏറ്റവും കനത്ത ഇടിവാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ തിരക്കേറും. കഴിഞ്ഞ കുറേ നാളുകൾക്ക് ശേഷമാണ് ഇന്ന് പവൻ വില 68,000ലേക്ക് എത്തിയത്. ഇന്ന് വില ഇടിഞ്ഞതോടെ എല്ലാവരും ഇന്ന് ആഭരണം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. വിവാഹ പാർട്ടികൾക്കും ഇന്നത്തെ വിലയിൽ തന്നെ ആഭരണം അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications