സ്വർണ വില വീണ്ടും ദുർബലമായി. ഇന്നലെ കേരളത്തിൽ വില കുതിച്ചെങ്കിലും ഇന്ന് താഴേക്ക് വീഴുന്നു. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടത്തിന് നാളെ അവസാനമുണ്ടാവുമോ? യുഎസിൽ ഇന്ന് മുതൽ ഫെഡ് മീറ്റിംഗ് ആരംഭിച്ചു. നാളെ ഡിസംബർ 10ന് അന്തിമ തീരുമാനം അറിയാം. പ്രതീക്ഷകൾക്കൊത്ത് ഇത്തവണ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണ വിലയിൽ റെക്കോർഡ് കയറ്റം കാണാൻ സാധിക്കും.
കേരളത്തിൽ ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഡിസംബറിൽ ഇതുവരെ പവന് 95,000 രൂപക്ക് മുകളിൽ തന്നെയാണ് നിലനിൽക്കുന്നത്. ഓരോ ദിവസവും വില കൂടിയും കുറഞ്ഞും അസ്ഥിരമാവുന്നതിനാലാണ് ശക്തമായ വിലക്കയറ്റമോ, ഇടിവോ സ്വർണ വിലയിൽ രേഖപ്പെടുത്താത്തത്. ഇന്ന് ഫെഡ് മീറ്റിംഗ് ആരംഭിച്ചതിനാൽ ആഭ്യന്തര സ്വർണ വിലയിൽ ഏത് നിമിഷവും മുന്നേറ്റം പ്രതീക്ഷിക്കാം.
ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 95,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 33 രൂപ കുറഞ്ഞ് 13,009 രൂപയും, പവന് 264 രൂപ കുറഞ്ഞ് 1,04,072 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,757 രൂപയും, പവന് 200 രൂപ കുറഞ്ഞ് 78,056 രൂപയുമായി.

രാജ്യാന്തര വില
ഇന്ന് രാജ്യാന്തര സ്വർണ വില കുറഞ്ഞിട്ടുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 4,195.02 ഡോളറിലെത്തി. ഇന്നത്തെ വിലക്കുറവ് താത്കാലികമായിരിക്കും. ഫെഡ് മീറ്റിംഗ് നടക്കുന്നതിനാൽ രാജ്യാന്തര വിലയിൽ വമ്പൻ കുതിപ്പ് സംഭവിക്കാം. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും.
ഫെഡ് റിസർവ് മീറ്റിംഗ്
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ ഇത്തവണയും അടിസ്ഥാന പലിശ നിരക്ക് കുറയാൻ സാധ്യത കൂടുതലാണ്. ഇന്ന് ആരംഭിച്ച ഫെഡ് മീറ്റിംഗിൻ്റെ അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും. പലിശ കുറഞ്ഞാൽ ഡോളർ ദുർബലമാവും, ഒപ്പം ബാങ്ക് നിക്ഷേപങ്ങളെല്ലാം അനാകർഷകമാവും. ഇതെല്ലാം സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കും. അതുവഴി സ്വർണത്തിൻ്റെ വിലയും ഉയരും.
സ്വർണാഭരണ വില അറിയാം
ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം വാങ്ങുമ്പോൾ ഒരു പവന് ഏകദേശം 1,03,220 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,940 രൂപയും നൽകേണ്ടി വരും. അതായത് ആഭരണം വാങ്ങുമ്പോൾ 1 ലക്ഷത്തിനു മുകളിൽ പണം ചിലവഴിക്കേണ്ടി വരും. ഇതിനു കാരണം, സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കുന്നതിനാലാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications