ആശ്വസിക്കണോ അതോ പേടിക്കണോ? തുടർച്ചയായ റെക്കോർഡ് വിലക്കയറ്റത്തിനു ശേഷം ഇന്ന് സ്വർണ വിലയിൽ മാറ്റം. ഒരു ദിവസം രണ്ട് തവണ വില കുറയുന്നത് സാധാരണ സംഭവിക്കുന്നതാണ്. പക്ഷേ ഒരു ദിവസം തന്നെ 4 തവണ വിലയിൽ മാറ്റം വരുത്തിയാൽ നിങ്ങൾ കൺഫ്യൂഷനാവില്ലേ? ഇന്നലെ സത്യത്തിൽ തുടർച്ചയായി 4 തവണയാണ് സ്വർണ വില ഇടിഞ്ഞത്. ഇന്നലെ രാവിലെ, ഉച്ചക്ക്, ഉച്ചക്ക് ശേഷം, വൈകുന്നേരം എന്നിങ്ങനെയാണ് സ്വർണ വിലയിൽ മാറ്റം സംഭവിച്ചത്.
ഇന്നലെ തുടർച്ചയായി വില കുറഞ്ഞതിനു ശേഷം ഇന്നും വിപണിയിൽ സ്വർണത്തിന് ക്ഷീണമാണ്. പവന് 2,240 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണം പവന് 1 ലക്ഷത്തിനും താഴേക്ക് ഇടിഞ്ഞിരിക്കുന്നു. ഇത് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് നല്ല സമയമാണ്. ഡിസംബർ 23ന് 1 ലക്ഷം എന്ന റെക്കോർഡ് വിലയിലേക്ക് കയറിയ സ്വർണ വില ഇന്ന് ഡിസംബർ 30നാണ് താഴേ ഇറങ്ങുന്നത്.
2 ദിവസത്തിനിടെ പവന് 4,560 രൂപയും, ഗ്രാമിന് 570 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്തയാണ്. തുടർച്ചയായ വിലക്കയറ്റത്തിൽ മനംമയങ്ങി നിക്ഷേപകർ നടത്തിയ കനത്ത ലാഭമെടുപ്പാണ് ഇന്നും സ്വർണ വിലയിലെ ഇടിവിന് കാരണമായത്.

ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 280 രൂപ കുറഞ്ഞ് 12,485 രൂപയായി. ഒരു പവന് 2,240 രൂപ കുറഞ്ഞ് 99,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപ കുറഞ്ഞ് 13,620 രൂപയും, പവന് 2,440 രൂപ കുറഞ്ഞ് 1,08,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 251 രൂപ കുറഞ്ഞ് 10,193 രൂപയും, പവന് 2,008 രൂപ കുറഞ്ഞ് 81,544 രൂപയുമായി.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ വമ്പൻ ഇടിവ്. സ്പോട്ട് സ്വർണ വില ഔൺസിന് 4,362.23 ഡോളറിലേക്ക് വീണു. ഇന്നലെ രാവിലെ വരെ 4,500 ഡോളറിൽ എത്തിയ സ്വർണ വിലയിലാണ് ഇത്രയും കനത്ത വീഴ്ചയുണ്ടായത്. ഇതിൻ്റെ ഫലമായിട്ടാണ് കേരളത്തിലും വില കുറഞ്ഞത്.
സ്വർണാഭരണ വില
സ്വർണ വിലയിൽ കനത്ത വിലക്കുറവ്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,08,070 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,550 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില കുറഞ്ഞെങ്കിലും ആഭരണ വില ഇപ്പോഴും 1 ലക്ഷത്തിനു മുകളിൽ നിൽക്കുന്നു. പണിക്കൂലി 35 ശതമാനം വരെ ഉയരും. അതിന് അനുസരിച്ച് ഈ വിലയിലും മാറ്റം സംഭവിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications