രണ്ട് ദിവസത്തെ വിലക്കുറവിൽ ആശ്വാസമേകിയ ശേഷം വീണ്ടും ഇരുട്ടടിയുമായി സ്വർണ വില ഇന്ന് ഉയർന്നിരിക്കുന്നു. നിക്ഷേപത്തിലെ ലാഭമെടുപ്പിൽ തളർന്ന സ്വർണ വിലയിലെ ഇന്നത്തെ കുതിപ്പ് ആഭരണപ്രേമികൾക്ക് എട്ടിൻ്റെ പണിയായി. ഇന്ന് പവന് 640 രൂപയാണ് കുതിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് പവന് 880 രൂപയായിരുന്നു ഇടിഞ്ഞത്. കേരളത്തിൽ ഇന്ന് വില കുതിച്ചതോടെ പവന് 88,000 രൂപക്ക് അരികിലെത്തി.
കേരളത്തിൻ്റെ സാഹചര്യത്തിൽ സ്വർണ വിലയിലുണ്ടാവുന്ന അപ്രതീക്ഷിത കുതിപ്പ് താങ്ങാനാവുന്നതല്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയെ ബാധിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ വർദ്ധിച്ച് 10,945 രൂപയായി. ഒരു പവന് 640 രൂപ വർദ്ധിച്ച് 87,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,09,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,940 രൂപയും പവന് 95,520 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8955 രൂപയും പവന് 71,640 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് വീണ്ടും ശക്തമായി കുതിച്ചുയരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,886.8 ഡോളറിലെത്തി. ലാഭമെടുപ്പിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തമായി വില കുതിക്കുന്നുണ്ട്. ഇതോടെയാണ് കേരളത്തിലെ വിപണിയിലും സ്വർണ വില മുന്നേറുന്നത്.

സ്വർണം വീണ്ടും തിരിച്ചു കയറുന്നു
സ്വർണ വില രണ്ട് ദിവസത്തെ ഇടിവിനു ശേഷം ഇന്ന് വീണ്ടും കുതിച്ചുയരുന്നു. യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും വെട്ടിക്കുറക്കുമെന്ന സൂചനയാണ് സ്വർണ വിലക്ക് വീണ്ടും കരുത്താവുന്നത്. മാത്രമല്ല സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുന്നതും സ്വർണ വിലയുടെ കുതിപ്പിന് കാരണമായി.
ഇന്നത്തെ സ്വർണാഭരണ വില
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണങ്ങളുടെ വില നിശ്ചയിക്കുന്നത്. ഇന്ന് വീണ്ടും സ്വർണ വിലയിൽ വമ്പൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ ഇന്നത്തെ നിരക്കിൽ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 94,740 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,890 രൂപയും കരുതേണ്ടി വരും. ആഭരണ വിലയിൽ പവന് 95,000 രൂപക്ക് അരികിലെത്തി. 1 ലക്ഷം എന്ന സംഖ്യയിലേക്ക് എത്താൻ ഇനി വെറും അക്കങ്ങൾ മാത്രം ബാക്കി.
സ്വർണം വാങ്ങുന്നുണ്ടോ?
ഈ വിലക്കയറ്റത്തിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ നിങ്ങൾ റെഡിയാണോ? നിലവിലെ സാഹചര്യത്തിൽ സ്വർണം പവന് 88,000 രൂപയ്ക്ക് അടുത്തെത്തി. ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയല്ല. സ്വർണം വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ സ്വർണ നിക്ഷേപങ്ങളിലൂടെ ലാഭം ഉറപ്പാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications