കേരളത്തിലെ സ്വർണ വില ഇന്നും കുതിക്കുന്നുണ്ട്. ഇന്നലെ രാവിലെ സ്വർണ വില ഉയർന്നപ്പോൾ ഉച്ചയോടെ മൂക്കു കുത്തിയിരുന്നു. എന്നാൽ വീണ്ടും സ്വർണം ശക്തിപ്രാപിച്ചു. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണത്തിൻ്റെ കുതിപ്പും, ഇടിവും അപ്രതീക്ഷിതമാണ്. ഒരു ദിവസം തന്നെ രണ്ട് തവണ മാറ്റം സംഭവിക്കുന്നത് വിൽപ്പനയെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ന് പവന് ഉയർന്നത് 1,360 രൂപയാണ്. ഇതോടെ വീണ്ടും പവൻ വില 92,000 രൂപ കടന്നിരിക്കുന്നു.
ഇന്നലെ ഗ്രാമിന് ഉച്ചയ്ക്ക് 45 രൂപ കുറഞ്ഞ് 11,365 രൂപയായിരുന്നു. പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായിട്ടുണ്ട്. ആഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ ഈ മാറ്റങ്ങൾക്കു കാരണം. വിലക്കുതിപ്പ് കേരളത്തിൽ വിവാഹ പാർട്ടികൾക്കും നിരാശയുണ്ടാക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 170 രൂപ വർദ്ധിച്ച് 11,535 രൂപയായി. ഒരു പവന് 1,360 രൂപ വർദ്ധിച്ച് 92,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,15,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 186 രൂപ വർദ്ധിച്ച് 12,584 രൂപയും, പവന് 1,488 രൂപ വർദ്ധിച്ച് 1,00,672 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 139 രൂപ വർദ്ധിച്ച് 9,438 രൂപയും, പവന് 1,112 രൂപ വർദ്ധിച്ച് 75,504 രൂപയുമായി.

ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ കുതിപ്പുണ്ടായിട്ടുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 4,065.27 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണ വില ശക്തമായി കുതിക്കുന്നത്.
വിലക്കയറ്റത്തിന് കാരണം
ഇന്ന് സ്വർണ വില ഉയരാൻ കാരണമായത് ഡോളർ ശക്തിയാർജിച്ചതും രൂപയുടെ റെക്കോർഡ് വീഴ്ചയുമാണ്. രാജ്യാന്തര വിലയിൽ ഇന്ന് നേരിയ ഉയർച്ചയാണ് ഉണ്ടായത്. അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പലിശ കുറയുമെന്ന സാധ്യതകൾ മങ്ങിയും തെളിഞ്ഞും നിൽക്കുന്നതിനാലാണ് സ്വർണ വിലയിൽ അസ്ഥിരത തുടരുന്നത്.
സ്വർണാഭരണ വില അറിയാം
ഇന്ന് സ്വർണ വിലയിൽ വമ്പൻ മുന്നേറ്റം. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,850 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,520 രൂപയുമായിരിക്കും. ഈ കുതിപ്പ് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications