സാധാരണക്കാരെയും ആഭരണപ്രേമികളെയും നിരാശരാക്കി ഇന്നും സ്വർണ വില നേരിയ കുതിപ്പിലേക്ക്. ആഗസ്റ്റ് 2 ശനിയാഴ്ച സ്വർണം പവന് 1,120 രൂപയാണ് ഉയർന്നത്. ഇന്ന് പവന് 40 രൂപ കൂടി ഉയർന്നിട്ടുണ്ട്. ഈ കുതിപ്പ് സാധാരണക്കാരൻ്റെ സ്വർണ മോഹങ്ങളെ ഇല്ലാതാക്കുന്നു. നാളെയും ശക്തമായി കുതിച്ചാൽ പവൻ വില വീണ്ടും 75,000 രൂപ ഭേദിക്കാൻ സാധ്യതയുണ്ട്.
ഈ കർക്കിടക മാസത്തിൽ സാധാകണയായി കേരളത്തിൽ വിവാഹങ്ങൾ നടത്താറില്ല. എങ്കിലും ഈ വിലക്കയറ്റത്തിൽ സ്വർണം വാങ്ങുന്നത് ഏറെ പ്രയാസകരമാണ്. ഇപ്പോൾ 9 കാരറ്റ് ആഭരണങ്ങൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. പരിശുദ്ധി കുറവാണെങ്കിലും സാധാരണക്കാർക്ക് 9 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ സാധിക്കും. 22 കാരറ്റ് ആഭരണങ്ങളേക്കാൾ താരതമ്യേന വില കുറവാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 5 രൂപ ഉയർന്ന് 9295 രൂപയായി. ഒരു പവന് 40 രൂപ ഉയർന്ന് 74,360 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,140 രൂപയും പവന് 81,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7605 രൂപയും പവന് 60,840 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,360.7 ഡോളറിലെത്തി. എന്നാൽ വെള്ളി വില ഇന്നും നേട്ടത്തിൽ തുടരുന്നു. ഇന്ന് ഡോളർ ഇടിഞ്ഞതോടെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. അതുകൊണ്ടാണ് കേരളത്തിലെ സ്വർണ വിലയിൽ നേരിയ കുതിപ്പുണ്ടായത്.

സ്വർണ വില ശക്തമാവുന്നു, ഇന്നും നേരിയ കയറ്റം
താരിഫ് പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് സ്വർണ വില തളരാതെ കുതിക്കാൻ കാരണമാവുന്നത്. കഴിഞ്ഞ വാരം വമ്പൻ കുതിപ്പിലേക്ക് ഉയർന്ന ഡോളർ ഇപ്പോൾ ഇൻഡക്സിൽ ഇടിഞ്ഞതും സ്വർണ വിലക്ക് ശക്തി നൽകി. ഡോളർ വീഴുമ്പോൾ സ്വർണ വില കുതിക്കാനുള്ള പ്രധാന വഴിയൊരുക്കുന്നു. ഒരുപക്ഷേ ഇത്തവണ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ സ്വർണം നിലവിലെ വിലയിൽ നിന്നും കുതിച്ചേനെ. അടുത്ത പണനയത്തിൽ റിപ്പോ നിരക്ക് നിർബന്ധമായും കുറക്കുമെന്നാണ് ചർച്ചകൾ ഉയരുന്നത്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണം?
ഇന്നും സ്വർണ വില നേരിയ കുതിപ്പിലാണ്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളോടെ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,470 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,100 രൂപയും കരുതേണ്ടി വരും. വില കുതിച്ചതോടെ ജ്വല്ലറികളിൽ ആഭരണ വിലയും കുതിപ്പിൽ. ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു. നിലവിൽ ആഭരണ വില 80,000 കടന്നിരിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications