അധികം ആശ്വസിക്കാൻ ആരെയും സമ്മതിക്കില്ല. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയിൽ നേരിയ കയറ്റം. വലിയൊരു കുതിപ്പില്ലെങ്കിൽ പോലും സ്വർണ വിലയിലെ മുന്നേറ്റം ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ്. രാജ്യാന്തര വിലയും നേട്ടത്തിൽ തുടരുന്നു. കേരളത്തിൽ വില ഉയർന്നതോടെ വീണ്ടും സാധാരണക്കാരുടെ പ്രതീക്ഷ അവസാനിച്ചു. ഇന്ന് പവന് വെറും 40 രൂപയാണ് ഉയർന്നത്. താരിഫ് നയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളുമാണ് ഈ ഉയർച്ചക്കും വഴിയൊരുക്കിയത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 5 രൂപ ഉയർന്ന് 9105 രൂപയായി. ഒരു പവന് 40 രൂപ കുറഞ്ഞ് 72,840 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9933 രൂപയും 8 ഗ്രാമിന് 79,464 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7450 രൂപയും 8 ഗ്രാമിന് 59,600 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിലയും നേട്ടത്തിൽ തന്നെ. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,343.36 ഡോളറിലെത്തി. ഇതെല്ലാം കേരളത്തിലും വില കുതിക്കാൻ കാരണമായി.

സ്വർണ വില ഉയരാൻ കാരണം?
ഇന്ത്യ രാജ്യാന്തര സ്വർണ വില കടുത്ത ചാഞ്ചാട്ടത്തിലാണ്. രാജ്യാന്തര വില ഔൺസിന് 3,337 ഡോളറിൽ നിന്ന് 3,356 ഡോളർ വരെ ഉയർന്ന ശേഷം ഇപ്പോൾ നേരിയ ഇടിവിലേക്ക് എത്തി. അതിനാലാണ് കേരളത്തിൽ കാര്യമായ കുതിപ്പ് സംഭവിക്കാതിരുന്നത്. മാത്രമല്ല ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടതും നേട്ടമായി. എന്നാൽ വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിസംബറോടെ സ്വർണം പവന് 80,000 രൂപയിലെത്തുമെന്നാണ് പറയുന്നത്. ഇത് സാധാരണക്കാർക്ക് കടുത്ത തിരിച്ചടിയാവാൻ സാധ്യതയുണ്ട്.
എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും, നിലവിലെ താരിഫ് പ്രശ്നങ്ങളും, മറ്റു ആഗോള പ്രതിസന്ധികളിലും അയവുണ്ടായാൽ സ്വർണ വില കുറയാനും സാധ്യതയുണ്ട്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണങ്ങൾക്ക് വില നിശ്ചയിക്കുന്നത്. സാധാരണയായി പണിക്കൂലിയിൽ മാറ്റം വരുന്നതിന് അനുസരിച്ച് ഈ സ്വർണാഭരണ വിലയിലും വ്യത്യാസം വന്നേക്കാം. ഇവിടെ മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 78,825 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,900 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണത്തിന് വില ഉയർന്നിട്ടുണ്ട്. അത് ആഭരണ വിലയിലും പ്രതിഫലിക്കും.
സ്വർണത്തിൽ നിക്ഷേപിക്കാം
സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുതിപ്പ് സംഭവിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ സ്വർണ വിലയിലെ കയറ്റമാണ് ആളുകൾക്ക് സ്വർണ നിക്ഷേപത്തോടുള്ള സമീപനം വർദ്ധിക്കാൻ കാരണമായത്. അതിനാൽ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലൂടെ വലിയ നേട്ടം ഉറപ്പാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications