സ്വർണ വില ഇന്നും കൈവിട്ടു, സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ കയറ്റം. പവന് 40 രൂപ ഇന്നും വർദ്ധിച്ചു. ഇന്നലെയും പവന് 40 രൂപയാണ് ഉയർന്നത്. ആഗോള വിപണിയിലെ അസ്ഥിരമായ ചാഞ്ചാട്ടങ്ങളാണ് കേരളത്തിൽ നേരിയ ഇടിവുകൾക്ക് കാരണമാവുന്നത്. ഇത് വ്യാപാരികൾക്കും വാങ്ങുന്നവർക്കും കാര്യമായ നേട്ടം നൽകുന്നില്ല എന്നതാണ് സത്യം. സ്വർണത്തിൻ്റെ വില ഉയരാൻ താരിഫ് പ്രതിസന്ധികളും കാരണമാവുന്നുണ്ട്. നിലവിൽ യുഎസും- ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാറും അനിശ്ചിതത്വത്തിലായി.
നേരിയ ഇടിവാണെങ്കിലും ഗ്രാമിന് വില 10,000 രൂപയിലേക്കും, പവന് 75,000 രൂപയിലേക്കും അടുക്കുന്നുണ്ട്. ഇത് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 5 രൂപ ഉയർന്ന് 9110 രൂപയായി. ഒരു പവന് 40 രൂപ കുറഞ്ഞ് 72,880 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9938 രൂപയും 8 ഗ്രാമിന് 79,504 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7454 രൂപയും 8 ഗ്രാമിന് 59,632 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വില ഇടിയുന്നുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,335.96 ഡോളറിലെത്തി. എന്നാൽ വെള്ളിയുടെ വിപണി ശക്തമായി മുന്നേറുന്നു. സിൽവർ ഇടിഎഫ് നിക്ഷേപങ്ങളും നേട്ടത്തിൽ തന്നെ.

സ്വർണ വില ഇഴഞ്ഞ് നീങ്ങുന്നു
ഇന്ന് രാജ്യാന്തര സ്വർണ വില ഇടിയുന്നുണ്ട്. എന്നിട്ടും കേരളത്തിൽ വില മുന്നോട്ട് തന്നെ. താരിഫ് പ്രതിസന്ധികൾ തുടരുന്നത് സ്വർണത്തിന് ശക്തി നൽകുന്നുണ്ട്. എന്നാൽ വ്യാപാരക്കരാറിലെ അനിശ്ചിതത്വം കാര്യങ്ങൾ തകിടം മറിക്കുന്നു. ഒരു പക്ഷേ ഇത് യുഎസിൻ്റെ സാമ്പത്തിക രംഗത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. കനത്ത ചാഞ്ചാട്ടത്തിൽ തുടർന്ന സ്വർണ വിലയാണ് ഇന്ന് താഴേക്ക് ഇടിഞ്ഞത്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കുമ്പോഴാണ് സ്വർണാഭരണം വാങ്ങുന്നതിനുള്ള വില നിശ്ചയിക്കുന്നത്. ഇവിടെ മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 78,870 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,905 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ നേരിയ കുതിപ്പായിട്ടു പോലും ആഭരണ വില 80,000 രൂപക്ക് അരികിൽ തന്നെ തുടരുന്നു.
സ്വർണം എന്ന സുരക്ഷിത നിക്ഷേപം
സ്വർണം എക്കാലത്തും സുരക്ഷിത നിക്ഷേപമാണ്. സ്ഥിരമായ ഇടിവ് ഇല്ലാത്തതിനാൽ ഉയർന്ന ലാഭം പ്രതീക്ഷിക്കാം. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, ആഗോള പ്രതിസന്ധികൾ, സാമ്പത്തിക രംഗത്തെ തളർച്ച എന്നീ ഘട്ടങ്ങളിലെല്ലാം ആളുകൾ വ്യാപകമായി സ്വർണത്തിൽ നിക്ഷേപിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
