കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും മലക്കം മറിച്ചിൽ. രണ്ട് ദിവസത്തെ ഇടവേളക്കു ശേഷമാണ് ഇന്നത്തെ വിലക്കയറ്റം. ഓഹരി വിപണികൾ ഇടിഞ്ഞതോടെ നിക്ഷേപകരുടെ കുതിച്ചു കയറ്റമാണ് സ്വർണ വിലയിൽ ആശ്വാസമായത്. ഇന്ന് പവന് 320 രൂപ ഉയർന്നു. സ്വർണ വിലയിൽ അസ്ഥിരത തുടരുന്നതിനാൽ ഈ വിലയിലും മാറ്റം സംഭവിച്ചേക്കാം.
കേരളത്തിലെ ഇന്നത്തെ സ്വർണ വില ആഭരണപ്രേമികൾക്ക് നിരാശയുണ്ടാക്കുന്നു. വിവാഹ പർച്ചേസുകൾക്കും മറ്റും ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസമില്ല. എങ്കിലും പവൻ വില ഇപ്പോഴും 90,000 രൂപ കടന്നിട്ടില്ല. സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നത് ഓരോ ദിവസവും ആശങ്കയുണ്ടാക്കുന്നു. സമീപകാലത്തായിട്ടാണ് ഇത്രയും പെട്ടെന്നുള്ള കുതിപ്പ് പ്രകടമാവുന്നത്. പത്ത് വർഷം മുന്നേയുള്ള സ്വർണ വില ഡാറ്റകൾ പരിശോധിച്ചാൽ വിലക്കയറ്റത്തിൻ്റെ വേഗത വ്യക്തമാവും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 11,175 രൂപയായി. ഒരു പവന് 320 രൂപ ഉയർന്ന് 89,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,11,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,191 രൂപയും പവന് 97,528 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9143 രൂപയും പവന് 73,144 രൂപയുമാണ്.

രാജ്യാന്തര സ്വർണം
ഇന്ന് രാജ്യാന്തര സ്വർണ വിലയിലും നേരിയ മുന്നേറ്റം കാണാം. സ്പോട്ട് സ്വർണ വില ഔൺസിന് 3,988.19 ഡോളറിലെത്തി. ഇന്നലെ രേഖപ്പെടുത്തിയതിലും മുന്നേറ്റത്തിലാണ് ഇന്നത്തെ സ്വർണ വിലയുള്ളത്. ഇതോടെ കേരളത്തിലും വില കുതിക്കുകയായിരുന്നു.
ഡോളറും തളർച്ചയിൽ
കഴിഞ്ഞ സെഷനുകളിൽ ഡോളർ ഇൻഡക്സ് ശക്തമായി കുതിച്ചിരുന്നെങ്കിൽ ഇന്ന് വീണ്ടും താഴേക്ക് വീണു. ഇതാണ് പ്രധാനമായും സ്വർണ വില കുതിക്കാനുള്ള കാരണമായത്. മാത്രമല്ല ഓഹരി വിപണിയുടെ വീഴ്ചയും സ്വർണത്തിന് ആക്കം കൂട്ടി. ഓഹരി വിപണി ഇടിഞ്ഞതോടെ നിക്ഷേപകർക്ക് ആശങ്ക വർദ്ധിച്ചു. എന്നാൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്നതിനാൽ ഗോൾ ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ ചുവടു മാറ്റി. ഇത് സ്വർണ വിലയിൽ കുതിച്ചു ചാട്ടത്തിന് കാരണമായി.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണ വിലയിൽ ഇന്ന് കുതിപ്പ്, ഇത് ആഭരണ വിലയിലും മുന്നേറ്റത്തിന് കാരണമാവുന്നു. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,730 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,130 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വില കുതിച്ചത് സാധാരണക്കാർക്കും നിരാശയുണ്ടാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications