വീഴ്ചയിൽ നിന്നും വീണ്ടും ഉയരുന്നു. ആഭരണപ്രേമികളെ നിരാശപ്പെടുത്തി സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഇന്ന് പവന് 320 രൂപയാണ് കുതിച്ചത്. റെക്കോർഡ് കുതിപ്പിൽ നിന്നാണ് സ്വർണം 65,000ലേക്ക് വീണതെങ്കിലും വീണ്ടും വില മുന്നോട്ട് തന്നെ കുതിക്കുന്നു. രാജ്യാന്തര വിപണിയും ശക്തമാവുന്നു. സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് ഇതൊരു വലിയ തിരിച്ചടിയാവും... സ്വർണ വില ഇപ്പോഴും ഏറ്റവും ഉയർന്ന നിലയിൽ തന്നെയാണ് നിൽക്കുന്നത്. സാധാരണക്കാരന് ഇന്നത്തെ വിലക്കയറ്റം ഒട്ടും ആശ്വാസകരമല്ല. സ്വർണം വാങ്ങുന്നതിനേക്കാൾ വിൽക്കുന്നവർക്ക് നേട്ടം ഉറപ്പാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 8235 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 65,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8984 രൂപയും പവന് 71,872 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6738 രൂപയും പവന് 53,904 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,034 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ വിലയിലെ ഈ ഉയർച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാറാവുമ്പോൾ സ്വർണത്തിൻ്റെ വില ശക്തമാവുന്നു.

സ്വർണ വില കുതിക്കുന്നതിന് കാരണം ഇതാണ്....
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്ന തീരുമാനം യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് മയപ്പെടുത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷകൾ തകർന്നതോടെ സ്വർണത്തിന് വില ഉയരാൻ കാരണമായി. ഏപ്രിൽ രണ്ടിന് പകരച്ചുങ്കം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇത് സ്വർണ വിലയിലെ പുതിയ റെക്കോർഡിന് കാരണമായേക്കാം. അതായത് ഏപ്രിയ 2 സ്വർണ വിലയുടെ ചരിത്ര നിമിഷമായി മാറാൻ സാധ്യതയുണ്ട്.
താരിഫ് ഏർപ്പെടുത്തുന്നതോടെ യു.എസിൻ്റെ സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരാനും വഴിയൊരുക്കും. മാത്രമല്ല ഇത് ആഗോള യുദ്ധം ശക്തമാവാൻ സാധ്യത ഉയർത്തിയതും സ്വർണ വിലക്ക് ശക്തിയാർജ്ജിച്ചു. രാജ്യാന്തര സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയത് മാർച്ചിലാണ്. ഈ വർഷം ഇത് 3,300 ഡോളർ ഭേദിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് ആഭ്യന്തര വിപണിയും വില കുതിക്കുമെന്നതിൽ സംശയമില്ല.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,302 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 8,955 രൂപ കൊടുക്കേണ്ടി വരും. ഇവിടെ കണക്ക് പ്രകാരം 5% പണിക്കൂലിയിലാണ് കണക്കാക്കിയത്. ഇതിലും ഉയർന്ന പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങൾക്ക് ഉയർന്ന വില നൽകേണ്ടി വരും. അതായത് 70,000 രൂപക്ക് മുകളിൽ ഒരു പവൻ സ്വർണാഭരണത്തിന് നിങ്ങൾ നൽകേണ്ടി വരുന്നു എന്നർത്ഥം.
സ്വർണം വാങ്ങണോ അതോ നിക്ഷേപിക്കണോ?
സ്വർണ വില ശക്തമായി ഉയരുന്നു. ആഭരണം വാങ്ങുവാൻ എല്ലാവർക്കും സാധ്യമാവണമെന്നില്ല. ഇന്നത്തെ വിലക്കയറ്റവും സാധാരണക്കാരെ ആടിയുലക്കും. അതിനാൽ സ്വർണ വാങ്ങുന്നതിനേക്കാൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ നല്ലത്. നിലവിലെ ട്രെൻഡ് പരിശോധിച്ചാൽ സ്വർണത്തിൽ നിന്നും വലിയ ലാഭം കൊയ്യാൻ സാധിക്കും. സ്ഥിരമായി നിക്ഷേപിക്കുകയും അതിൽ നിന്നും വലിയ നേട്ടം ഉറപ്പാക്കുകയും ചെയ്താൽ ഭാവിയിൽ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications