ആർബിഐ മോണിറ്ററി പോളിസി അപ്രതീക്ഷിതമായി ഒറ്റയടിക്ക് 50 ബിപിഎസ് കുറച്ചു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തി പകർന്നു കൊണ്ട് പ്രഖ്യാപിച്ച ഈ തീരുമാനത്തിനു പിന്നാലെ സ്വർണ വില ഇന്ന് അനക്കമില്ലാതെ നിലകൊള്ളുന്നു. കേരളത്തിലെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ആഭരണം വാങ്ങുന്നവർക്ക് ആശ്വാസമില്ലാതെ സ്വർണം മുന്നോട്ട് തന്നെ. പവന് 73,000 കടന്നതിനാൽ സാധാരണക്കാർക്ക് ഈ സ്വർണ വില നിരാശയുണ്ടാക്കുന്നു. എന്നാൽ മറുവശത്ത് രാജ്യാന്തര വില കുതിക്കുന്നു.
രാജ്യാന്തര പ്രതിസന്ധികൾ പ്രത്യേകിച്ച് താരിഫ് പ്രശ്നങ്ങൾ ഉയരുന്നതും, റഷ്യ- യുക്രൈൻ യുദ്ധവും സ്വർണ വിലയ്ക്ക് താങ്ങാവുന്നു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നതിനാൽ നാളെ വില കുത്തനെ ഉയർന്നേക്കാം.
മാറ്റമില്ലാതെ ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9130 രൂപയും, ഒരു പവന് 73,040 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9960 രൂപയും പവന് 79,680 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7470 രൂപയും പവന് 59,760 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ വമ്പൻ കുതിപ്പുണ്ടായി. താരിഫ് പ്രശ്നങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഈ കുതിപ്പിന് വഴിയൊരുക്കിയത്. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,371.35 ഡോളറിലെത്തി. വെള്ളി വിലയും കുതിക്കുന്നു.

അനക്കമില്ലാതെ കേരളത്തിലെ സ്വർണം, കുതിച്ച് രാജ്യാന്തര വില
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾ വീണ്ടും അമേരിക്കയുടെ സാമ്പത്തിക രംഗത്തെ നശിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിലേക്കുള്ള സ്റ്റീലിനും അലൂമിനിയത്തിനും 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത് ആഗോള തലത്തിൽ പ്രശ്നം രൂക്ഷമാവുന്നു. എന്നാൽ തൻ്റെ താരിഫ് നടപ്പിലാക്കുന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ട്രംപ്. ഇത് സ്വർണ നിക്ഷേപങ്ങളോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നു.
മാത്രമല്ല റഷ്യ- യുക്രൈൻ യുദ്ധം കൂടുതൽ സംഘർഷഭരിതമാവുന്നതും സ്വർണ വിലയ്ക്ക് ശക്തി പകരുന്നു. ഇത്തരം പ്രതിസന്ധികളും സംഘർഷങ്ങളുമെല്ലാം സ്വർണ നിക്ഷേപത്തിലുള്ള നിക്ഷേപം വർദ്ധിക്കുകയും അതുവഴി സ്വർണ വില ഉയരുന്നതിനും കാരണമാവുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് വിപണിയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. അതിനാൽ ഇന്നലെ വ്യാപാരം നടത്തിയ വിലയിൽ തന്നെ ഇന്നും വാങ്ങാം. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും സ്വർണ വിലയ്ക്കൊപ്പം ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. അതിനനാൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,045 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,924 രൂപയും കൊടുക്കേണ്ടി വരും. ഇന്നും പവൻ വില 80,000 രൂപയ്ക്ക് തൊട്ടരികിലാണ്. നിങ്ങൾ വാങ്ങുന്നുണ്ടോ?
സ്വർണ നിക്ഷേപം, സുരക്ഷിത നിക്ഷേപം
സ്വർണ വില ദിനംപ്രതി കുതിക്കുകയാണ്. അതിനു കാരണം വിവിധ സാമ്പത്തിക ആഗോള പ്രതിസന്ധികൾ തന്നെയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതിനാൽ നിക്ഷേപകർക്ക് കൂടുതൽ ലാഭം ഉറപ്പാക്കാം. സ്വർണം വാങ്ങിക്കൂട്ടുന്നവർക്കും ഭാവിയിൽ നേട്ടം ലഭിക്കും. എന്നാൽ അതിലും എളുപ്പത്തിൽ ഡിജിറ്റൽ ഗോൾഡുകൾ, ഗോൾഡ് ഇടിഎഫ് എന്നിവ പരിഗണിക്കുന്നത് നല്ലതാണ്. സ്വർണം വാങ്ങുന്നവർ അടുത്ത വിലക്കയറ്റത്തിനു മുന്നേ ഇന്ന് തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications